LBS Institute Updates
എന്താണ് എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട്?
സംസ്ഥാനത്തെ തന്നെ ആദ്യത്തെ വനിത എൻജിനീയറിങ് കോളേജ് ആയ ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ ( Lal Bahadur Shastri Institute of Technology for Women ) 2001ലാണ് സ്ഥാപിതമാകുന്നത്. (LBS Institute Latest Vacancies)
കേരളത്തിനുള്ളിലെ ഒരേയൊരു വനിതാ എൻജിനീയറിങ് കോളേജ് കൂടിയാണ് എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട്.
കേരള ഗവൺമെന്റ് കീഴിലുള്ള എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം നഗര ഹൃദയത്തിലുള്ള പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആണ്. ഡോക്ടർ എം അബ്ദുൽ റഹ്മാൻ ആണ് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടർ.ഡോക്ടർ വിനോദ് ജോർജ് ആണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ (LBS Institute Careers).
കൂടുതൽ വിവരങ്ങൾ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം:Click here.
എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ
എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
അക്കാദമിക മികവിൽ പ്രഥമ സ്ഥാനം നേടുവാനും സാങ്കേതിക മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുവാനും ആണ് എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.
വനിതാ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസം നൽകി നിർമ്മാണ മേഖലയിലും അക്കാദമിക - ഗവേഷണ - മേഖലയിലും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനാണ് സ്ഥാപനം പരിശ്രമിക്കുന്നത് (LBS Institute jobs).
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ ബി ടെക് കോഴ്സുകളും, സിഗ്നൽ പ്രോസസ്സിങ്ങിലും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലും എം ടെക് കോഴ്സുകളും എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രദാനം ചെയ്യുന്നു.
2022ൽ 276 വിദ്യാർത്ഥികൾക്കാണ് കോളേജിൽ നിന്നും നേരിട്ട് നിയമനം ലഭിച്ചത്. ആഗോള ഐ ടി ഭീമനായ ഐ ബി എം മുതൽ ഇന്ത്യയിലെ ഇൻഫോസിസ്, ടി സി എസ്, ഡി എക്സ് സി ടെക്നോളജീസ് എന്നീ കമ്പനികൾ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരിട്ടു റിക്രൂട്ട്മെന്റ് നടത്തുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിലെ റിക്രൂട്ട്മെന്റിലൂടെ ലോകോത്തര കമ്പനികളിൽ ജോലി നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അത്യാധുനിക സജ്ജീകരണങ്ങൾ ചെയ്തിട്ടുള്ള സെമിനാർ ഹാളും കമ്പ്യൂട്ടർ ലാബ് ഫെസിലിറ്റികളും ഇന്റർവ്യൂ റൂമുകളും ജിസിപിയു റൂമും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്.
നേച്ചർ ക്ലബ്ബ്, സ്പെയ്സ് ക്ലബ്ബ്, ബോധി ക്ലബ്ബ്, റോബോട്ടിക്സ് ക്ലബ്ബ് എന്നിങ്ങനെയുള്ള ക്ലബ്ബുകളും ക്യാമ്പസിൽ സജീവമാണ്. വിദ്യാർത്ഥികൾക്കായി അനേകം വാല്യൂ ആഡഡ് പ്രോഗ്രാമുകളും സ്ഥാപനം നടത്തി വരുന്നു.
എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ടിലെ തൊഴിലവസരങ്ങൾ
അധ്യാപക അനധ്യാപക തസ്തികകളിൽ മാത്രമല്ല, നിർവാഹക മേഖലയിലും ധാരാളം തൊഴിലവസരങ്ങൾ എൽ ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രദാനം ചെയ്യുന്നുണ്ട്.
മികച്ച ഒരു ഗവൺമെന്റ് കരിയർ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ചോയ്സ് ആണ് എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട്.
LBS Institute Latest Vacancies