Malabar Cements Recruitment
Malabar Cements
കേരള സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ സിമന്റ്സ് (Malabar Cements Limited) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സിമന്റ് നിർമ്മാണ കമ്പനികളിൽ ഒന്നാണ് (Malabar Cements vacancies).
മിതമായ നിരക്കിൽ ഗുണമേന്മയുള്ള സിമന്റ് പൊതുജനങ്ങൾക്ക് വിറ്റഴിക്കുവാനും അതുവഴി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ ഭാഗഭാക്കാകാനും മലബാർ സിമന്റ്സ് ലക്ഷ്യമിടുന്നു.
കേരളത്തിലെ മൊത്തത്തിലുള്ള സിമന്റ് ഉപയോഗത്തിന്റെ പത്തു ശതമാനത്തോളം സംഭാവന ചെയ്യുന്നത് മലബാർ സിമന്റ് ലിമിറ്റഡ് ആണ്.
ഏകദേശം ആറുലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കുവാനുള്ള ശേഷി മലബാർ സിമന്റ്സിനുണ്ട് (Malabar Cements jobs).
സുമൻ ബില്ല ഐ എ എസ് ആണ് മലബാർ സിമന്റ്സിന്റെ ഇപ്പോഴത്തെ ചെയർമാൻ. പാലക്കാട് ജില്ലയിലെ വാളയാറാണ് കമ്പനി ആസ്ഥാനം.
1978 ഏപ്രിലിൽ ആയിരുന്നു മലബാർ സിമന്റ്സ് സ്ഥാപിതമായത്. കേരളത്തിൽ നിർമ്മാണ ആവശ്യത്തിന് വേണ്ടിവന്ന സിമന്റ് ഉല്പാദിപ്പിക്കുവാൻ പൊതു സ്വകാര്യമേഖലയിലുള്ള കമ്പനികൾ അപര്യാപ്തമായ സമയമായിരുന്നു അത്. കേരളത്തിന് സിമന്റിനായ് അയൽ സംസ്ഥാനങ്ങളെയോ വിദേശരാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വന്നിരുന്നു (Malabar Cements Careers).
1961ൽ നടത്തിയ പഠനത്തിൽ വാളയാർ റിസർവ് വനത്തിൽ ചുണ്ണാമ്പു കല്ല് നിക്ഷേപം കണ്ടെത്തിയതിനെ തുടർന്ന് . അക്കാലത്തു തന്നെ സിമന്റ് നിർമ്മാണത്തിനായി ഒരു പൊതു ഉടമസ്ഥതയിലുള്ള ഒരു ഫാക്ടറി രൂപീകരിക്കുന്നതിന് ഗവൺമെന്റ് പദ്ധതി ഇട്ടിരുന്നു. കേരളത്തിൽ സിമന്റ് ലഭ്യത കുറഞ്ഞപ്പോൾ ഇങ്ങനെ ഒരു സ്ഥാപനം രൂപപ്പെടുത്തി എടുക്കേണ്ടത് അനിവാര്യമായി വന്നു.
മലബാർ സിമൻസിന്റെ ഔദ്യോഗിക പേജ് തുറക്കാം: Click here.
Company over years
സിമന്റ് നിക്ഷേപം വാളയാർ വനത്തിലെകണ്ടെത്തിയ പണ്ടാരത്തുമലകളിൽ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ അപ്പുറത്തായാണ് സിമന്റ് സംസ്കരണത്തിനുള്ള പ്ലാന്റ് സ്ഥാപിച്ചത്.
ഇതിനുപുറമേ 2003ല്‍ ആലപ്പുഴയിലെ ചേർത്തലയിൽ സ്ഥാപിതമായ ക്ലിന്റർ ഗ്രൈൻഡിങ് യൂണിറ്റും മലബാർ സിമൻസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
അത്യാധുനിക ജർമൻ ടെക്നോളജി ഉപയോഗിച്ച് കമ്പ്യൂട്ടർ സിസ്റ്റത്താൽ നിയന്ത്രിക്കപ്പെട്ട സിമന്റ്നിർമ്മാണം നടത്തുന്നു എന്ന് അവകാശപ്പെടുന്ന കമ്പനിക്ക് അസംസ്കൃത വസ്തുക്കളായ ചുണ്ണാമ്പ്കല്ലും ലാറ്ററേറ്റും സംസ്ഥാനത്തിനുള്ളിൽ നിന്നു തന്നെ സപ്ലൈ ചെയ്യുന്നു.
സിമന്റ് നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഗുണനിലവാര പരിശോധനയിലൂടെയാണ് കടന്നുപോകുന്നത്. മാത്രമല്ല കാലാനുസൃതമായി മലിനീകരണ നിയന്ത്രണ ഉപാധികളും പ്ലാന്റുകളിൽ സ്വീകരിച്ചു പോരുന്നു.
മലബാർ സൂപ്പർ, മലബാർ ക്ലാസിക്, മലബാർ ഐശ്വര്യ എന്നിങ്ങനെ മൂന്നു ലേബലുകളിൽ കമ്പനി സിമന്റ് പുറത്തിറക്കുന്നുണ്ട്.
കേരളത്തിലെ മൊത്തം സിമന്റ് ഉപയോഗത്തിൽ കമ്പനിയുടെ പങ്ക് എട്ടു ശതമാനത്തിൽ നിന്ന് ഇരുപത്തിയഞ്ച് ശതമാനം ആക്കി ഉയർത്തുവാൻ മലബാർ സിമന്റ്സ് ലക്ഷ്യമിടുന്നു.
ഇതിനായി നിലവിലുള്ള സിമന്റ് നിർമ്മാണ പ്ലാന്റിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുവാനും ചുണ്ണാമ്പു കല്ലു ഖനികളെ നവീകരിക്കുവാനും സിമന്റും അസംസ്കൃത വസ്തുക്കളും കയറ്റി അയക്കാനും ഇറക്കുമതി ചെയ്യുവാനും കൊച്ചിയിൽ ഒരു ഷിപ്പിംഗ് ഹബ് സ്ഥാപിക്കുവാനും കമ്പനി പദ്ധതിയിടുന്നു.
Job Opportunities at Malabar Cements
നിർമ്മാണ മേഖലയിലും നിർവാഹക വിഭാഗത്തിലും അനേകം ജോലി അവസരങ്ങൾ മലബാർ സിമന്റ്സ് ലിമിറ്റഡ് പ്രദാനം ചെയ്യുന്നുണ്ട്.
കേരളത്തിലെ മൊത്തത്തിലുള്ള സിമന്റ് ഉപയോഗത്തിൽ തങ്ങളുടെ വിഹിതം കൂട്ടാനായി പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി ഇപ്പോൾ.
ഒരു പൊതുമേഖലാ സ്ഥാപനത്തിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങളാണ് മലബാർ സിമന്റ്സ് പ്രദാനം ചെയ്യുന്നത്.
Malabar Cements Vacancies
മലബാർ സിമൻസിൽ മൈനിങ് മാനേജർ തസ്തികയിൽ ഒഴിവുണ്ട് Last Date : 30 April 2023