NABARD Recruitment
NABARD Latest Jobs 2023
ഇന്ത്യയിലെ പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ നിയന്ത്രണാധികാരം നിക്ഷിപ്തമായിരിക്കുന്ന സ്ഥാപനമാണ് നബാർഡ് National Bank for Agriculture and Rural Development (NABARD). കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് നബാർഡ് പ്രവർത്തിക്കുന്നത് (NABARD Latest Vacancies).
ഇന്ത്യൻ ഗ്രാമീണ മേഖലയിലെ കാർഷികവൃത്തിയടക്കമുള്ള ഉത്പാദന പ്രവർത്തനങ്ങൾക്ക് വായ്പ സഹായങ്ങൾ നൽകുന്നത് സംബന്ധിച്ച നയങ്ങളുടെ രൂപീകരണവും ആസൂത്രണവും പ്രവർത്തന നടപടികളും നിർണയിക്കുവാനുള്ള പരമാധികാരം നബാർഡിനാണ്.
1982 ലാണ് നബാർഡ് നിലവിൽ വന്നത്. ആർ ബി ഐ യുടെ കാർഷിക വായ്പാ പ്രവർത്തനങ്ങളും എ ആർ ഡി സിയുടെ റീഫിനാൻസ് പ്രവർത്തനങ്ങളും ഏകീകരിച്ചാണ് നബാർഡിന് രൂപം കൊടുത്തത്. 100 കോടിയായിരുന്നു സ്ഥാപനം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന മൂലധനം. 2022ൽ അത് 17000 കോടിക്കു മുകളിലായിരുന്നു (NABARD Careers).
മുംബൈ ആണ് നബാർഡിന്റെ ആസ്ഥാനം. ഷാജി കെ വിയാണ് ഇപ്പോഴത്തെ ചെയർമാൻ.
NABARD Activities and Stuffs
ഗ്രാമീണ മേഖലയെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ ശക്തമായ ഭാഗഭാക്കാക്കുവാൻ നബാർഡ് പരിശ്രമിക്കുന്നു.
ഇന്ത്യൻ ഗ്രാമീണ മേഖലയെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി രൂപംകൊണ്ട
നബാർഡിൽ ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി രൂപം കൊടുത്തിട്ടുള്ള മൂന്ന് ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
സാമ്പത്തിക ശാക്തീകരണത്തിന്റെ മൂന്നു തലങ്ങൾ, ധനകാര്യം (Financial), വികസനം (Development), മേൽനോട്ടം (Supervision), എന്നിവയാണ് ഈ ഡിപ്പാർട്ട്മെന്റുകൾ കൈകാര്യം ചെയ്യുന്നത് (NABARD Jobs).
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാൻ കുറഞ്ഞ അടവും നിരക്കിൽ വായ്പകൾ നൽകുന്നതു മുതൽ ജില്ലാതലത്തിൽ വായ്പ പദ്ധതികൾ ആവിഷ്കരിച്ച് ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ പ്രാദേശിക ബാങ്കുകളെ പര്യാപ്തമാക്കുന്നതുവരെ നബാർഡിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു.
മികച്ച ബാങ്കിംഗ് പ്രാക്ടീസുകൾ ചിട്ടപ്പെടുത്തിയെടുക്കുവാനായി സഹകരണ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും സഹായിക്കുന്നതും അവയ്ക്ക് മേൽനോട്ടം വഹിക്കുന്നത് നബാർഡാണ്.
പുതിയ ഗ്രാമീണ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഇന്ത്യ ഗവൺമെന്റിന്റെ ഗ്രാമീണ വികസന പദ്ധതികൾ നടപ്പിലാക്കുവാനും നബാർഡ് പ്രവർത്തിക്കുന്നു.
ഇതോടൊപ്പം തന്നെ കരകൗശല തൊഴിലാളികൾക്ക് പരിശീലനം നൽകുവാനും അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തി കൊടുക്കുവാനും നബാർഡിലൂടെ കഴിയുന്നു.
ഇവയിലൂടെ എല്ലാം ഗ്രാമീണ സാമ്പത്തിക മേഖലയുടെ എല്ലാ കോണുകളിലും ശ്രദ്ധ ചെലുത്തുവാൻ നബാർഡിന് കഴിയുന്നു.
1992 നബാർഡ് ആരംഭിച്ച എസ് എച്ച് ജി ബാങ്ക് ലിങ്കേജ് പ്രോജക്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൈക്രോ ഫിനാൻസ് പ്രോജക്ടായി മാറിയിരിക്കുകയാണ്.
നബാർഡ് രൂപകല്പന ചെയ്ത കിസാൻ ക്രെഡിറ്റ് കാർഡ് രാജ്യത്തെ കോടിക്കണക്കിന് കർഷകർ ഉപയോഗിക്കുന്നു.
ഇന്ത്യൻ ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായുള്ള മൊത്തം പ്രവർത്തനങ്ങളുടെ 20%ത്തോളം നടപ്പിലാക്കിയിരിക്കുന്നത് നബാർഡ് മുഖേനയാണ്.
ഇങ്ങനെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് ഗ്രാമീണരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുവാൻ ഈ പൊതുമേഖലാ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
NABARD Latest Vacancies
ഇന്ത്യൻ ഗ്രാമീണ മേഖലയുടെ വികാസത്തിനായി പ്രയത്നിക്കുന്ന നബാർഡ് അനേകം തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നു (NABARD Recruitment).
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥിക്ക് മികച്ച അവസരങ്ങളാണ് നബാർഡ് ഒരുക്കുന്നത്.
Current and Upcoming NABARD Latest Vacancies
to be updated soon...