NALCO Recruitment
What is NALCO?
ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ ഖനന പ്രവർത്തനങ്ങൾക്കായി ആരംഭിച്ച സ്ഥാപനമാണ് NALCO (National Aluminium Company Limited). ലോഹ വ്യവസായ ഊർജ്ജ നിർമ്മാണ മേഖലകളിലും NALCO പ്രവർത്തിക്കുന്നുണ്ട് (NALCO Latest Vacancies).
1981ൽ സ്ഥാപിതമായ NALCOയുടെ ആസ്ഥാനം ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ആണ്. ശ്രീധർ പത്രയാണ് NALCOയുടെ ഇപ്പോഴത്തെ ചെയർമാൻ. കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ കീഴിലാണ് NALCO പ്രവർത്തിക്കുന്നത്.
NALCOയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയാം: Click here.
NALCO Functions
രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത ബോക്സൈറ്റ്- അലൂമിന - അലൂമിനിയം- പവർ കോംപ്ലക്സ് ആണ് ഇത്. ബോക്സൈറ്റ് ഖനനവും അലൂമിനാശുദ്ധീകരണവും അലൂമിനിയം നിർമ്മാണവും ഊർജോത്പാദനവും NALCO നടത്തുന്നുണ്ട് (NALCO Jobs).
ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ അലൂമിനിയവും ബോക്സൈറ്റും നിർമ്മിക്കുന്ന കമ്പനിയാണ് NALCO.
1989 ലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിലെ രജിസ്ട്രേഷനിലൂടെ ആദ്യമായി അന്താരാഷ്ട്ര മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന പൊതുമേഖലാ സ്ഥാപനമായി NALCO മാറി. 2018-19ലെ കണക്കനുസരിച്ച് കമ്പനിയുടെ വിറ്റു വരവിന്റെ 42% കയറ്റുമതിയിലൂടെയാണ്. ഇന്ത്യയിലെ തന്നെ കയറ്റുമതിയിലൂടെ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന മൂന്നാമത്തെ പൊതുമേഖലാ സ്ഥാപനമാണ് NALCO.
നാൽക്കോക്ക് കീഴിൽ രണ്ടു പ്രധാനപ്പെട്ട യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഒറീസയിലെ പഞ്ചപത്മാലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന ബോക്സൈറ്റ് ഖനികളും ദാമൻജോടിയിൽ സ്ഥിതിചെയ്യുന്ന അലൂമിന ശുദ്ധീകരണ ശാലയും ഉൾപ്പെടുന്ന മൈനിങ് ആൻഡ് റിഫൈനറി കോംപ്ലക്സും അങ്കുളിലെ അലൂമിനിയം നിർമ്മാണശാലയും ക്യാപ്റ്റിവ് പവർ പ്ലാന്റും ഉൾപ്പെടുന്ന സ്മെൽറ്റർ ആൻഡ് പവർ കോംപ്ലക്സുമാണ് അവ (NALCO Recruitment).
NALCOയുടെ കീഴിൽ വിശാഖപട്ടണത്തിലും പാരാ ദ്വീപിലും തുറമുഖങ്ങളും പ്രവർത്തിക്കുന്നു.
ആന്ധ്രപ്രദേശിലെ ഗണ്ഡികോട്ടയിലും രാജസ്ഥാനിലെ ജയ്സാൽമറിലും ലുധർവയിലും ദേവികോട്ടിലും മഹാരാഷ്ട്രയിലെ സങ്ഗ്ലിയിലും NALCOയ്‌ക്ക് വാതോർജ്ജ (Wind Power) പ്ലാന്റുകൾ ഉണ്ട്.
നാൽക്കോയുടെ ഭൂവനേശ്വറിലെ കോർപ്പറേറ്റ് ഓഫീസിന്റെയും റിസർച്ച് ആൻഡ് ടെക്നോളജി സെന്ററിലെയും ടൗൺഷിപ്പിന്റെയും ടെറസിലെ മുഴുവൻ സ്ഥലവും സൗരോർജ്ജ ഉത്പാദനത്തിനായി NALCO വിനിയോഗിക്കുന്നു.
ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളായ കൊൽക്കത്ത മുംബൈ ഡൽഹി ചെന്നൈ ബാംഗ്ലൂർ എന്നിവിടങ്ങളിൽ നാൽക്കോയുടെ പ്രാദേശിക ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട് (NALCO Jobs).
നിലവിലുള്ള പ്ലാന്റുകളുടെയും ഖനികളുടെയും ശേഷി വർദ്ധിപ്പിക്കുവാനും തങ്ങളുടെ വ്യവസായ മേഖലയ്ക്ക് സുസ്ഥിരമായ ഒരു വ്യാപനം ഉണ്ടാക്കിയെടുക്കുവാനും NALCO പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് (Central Government Jobs). കൃത്യമായ മൂന്നു വത്സര ആക്ഷൻ പ്ലാനും ഏഴു വർഷത്തെ പ്രയോഗ പരിപാടികളും പതിനഞ്ച് വർഷത്തേക്കുള്ള വളർച്ചാ വീക്ഷണവും NALCO തയ്യാറാക്കിയിട്ടുണ്ട്.
കിഴക്കൻ ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിലെ ഒരു സുപ്രധാന നാമമാണ് NALCOയുടേത്. ഒറീസയിലെ വ്യാവസായിക വികസനത്തിന് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുന്നുണ്ട്.
NALCO Job Opportunities
ഇന്ത്യയിലെ തന്നെ ഒരു സുപ്രധാന വ്യവസായ യൂണിറ്റ് ആയ NALCO പുതുതായി രൂപം നൽകിയ സുസ്ഥിര വ്യവസായ വികസന പ്ലാനിലൂടെ അനേകം ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുന്നതാണ്.
കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ഒരു ഓപ്ഷൻ ആണ് NALCO യിലെ കരിയർ.
NALCO Latest Vacancies
to be updated soon...