NBCC Recruitment
What is NBCC?
ഇന്ത്യ ഗവൺമെന്റിന്റെ ഭവന-നഗര കാര്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് NBCC (National Buildings Construction Corporation) ഇന്ത്യ ലിമിറ്റഡ്. നിർമ്മാണ മേഖലയിൽ സമഗ്രമായ പ്രവർത്തനമാണ് NBCC നടത്തുന്നത് (NBCC Latest Vacancies).
1960ൽ സ്ഥാപിതമായ NBCCയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. പി കെ ഗുപ്തയാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറും.
NBCC Functions
മൂന്ന് ശൃംഖലകളായാണ് NBCCയുടെ പ്രവർത്തനം. പി എം സി (Project Management Consultancy), ഇ പി സി (Engineering Procurement and Construction), ആർ ഇ ഡി (Real Estate Development) എന്നിവയാണവ (NBCC Careers).
നിർമ്മാണ പ്രോജക്ടുകളുടെ വിഭാവനം മുതൽ പൂർത്തീകരണം വരെയുള്ള ഘട്ടങ്ങളിലെല്ലാം വിദഗ്ധോപദേശം നൽകുന്ന ചുമതലയാണ് പി എം സിയ്‌ക്ക് ഉള്ളത്. കമ്പനിയുടെ വരുമാനത്തിന്റെ 93% ഇങ്ങനെ ലഭിക്കുന്നതാണ്.
കൂളിംഗ് ടവറുകൾ, ചിമ്മിനികൾ, കോൾ പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണത്തിനു മുൻപ് നടത്തേണ്ട പഠനങ്ങൾ, പ്ലാനുകൾ, മറ്റു തയ്യാറെടുപ്പുകൾ എന്നിവ നടത്തുവാനും പ്രയോഗത്തിൽ വരുത്തുവാനുമുള്ള സർവീസുകൾ പ്രദാനം ചെയ്യുന്ന NBCCയുടെ ശാഖയാണ് ഇ പി സി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കായി റിയൽ എസ്റ്റേറ്റ് ഇടപാടുകളും 1988 മുതൽ NBCC നടത്തി വരുന്നുണ്ട്. എച്ച്എംടി വാച്ചസ്, ഹിന്ദുസ്ഥാൻ കേബിൾസ്, ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് അനുയോജ്യമായ ഹൗസിംഗ് പ്രോജക്ടുകൾ വികസിപ്പിച്ചെടുത്തത് NBCCയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് വിഭാഗമാണ്.
സ്വയം പര്യാപ്തമായ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഗവൺമെന്റ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ വാസസ്ഥാനങ്ങളും റെയിൽവേ സ്റ്റേഷനുകളും പുനർനിർമ്മാണം ചെയ്യുവാൻ NBCC ലക്ഷ്യമിടുന്നുണ്ട്.
ഇതിലൂടെ ഈ പ്രോജക്റ്റുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും വികസിക്കുകയും ഇവ സ്വയം പര്യാപ്തമായി മാറുകയും ചെയ്യുന്നു. ന്യൂഡൽഹിയിലെ ജി പി ആർ എ കോളനികൾ ഇത്തരം പ്രോജക്റ്റുകൾക്ക് ഉദാഹരണമാണ്.
ഇന്ത്യ-ബംഗ്ലാദേശ്, ഇൻഡോ പാർക്ക് ബോർഡറിലെ ഇരുമ്പു വേലികൾ, ഭുവനേശ്വറിലെയും മൈസൂരിലെയും എയർപോർട്ടുകൾ, സി ബി ഐയുടെയും എൻ ഐ എ യുടെയും ഹെഡ് ക്വാർട്ടേഴ്സുകൾ ഇവയെല്ലാം NBCC പ്രവർത്തിച്ച പ്രോജക്ടുകളിൽ ചിലതാണ്.
ബാഗ്ദാദ് യൂണിവേഴ്സിറ്റി, മൗറീഷ്യസിലെ സുപ്രീം കോടതി, നേപ്പാളിലെ ബിർ ഹോസ്പിറ്റൽ, ഇറാക്കിലെ കിർത്തുക്കിൽ ഉള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ ഇന്ത്യയ്ക്ക് പുറത്ത് NBCCയുടെ സേവനം പ്രയോജനപ്പെടുത്തിയ പ്രോജക്ടുകളിൽ ചിലതാണ് (NBCC Latest jobs).
എൻ എസ് എൽ (NBCC Services Limited), എൻ ഇ സി എൽ (NBCC Engineering & Consultancy Ltd), NBCC ഗൾഫ് എൽ എൽ സി, റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് രാജസ്ഥാൻ ലിമിറ്റഡ്, NBCC ഇന്റർനാഷണൽ ലിമിറ്റഡ്, എൻ ഇ ഇ എൽ (NBCC Environment Engineering Limited), എച്ച് എസ് സി എൽ (Hindustan Steelworks Construction Limited), എച്ച് എസ് സി സി (Hospital Services Consultancy Corporation Limited) എന്നിവ NBCCയുടെ ഉപസ്ഥാപനങ്ങളാണ്.
NBCC Job Opportunities
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ NBCC പ്രദാനം ചെയ്യുന്നുണ്ട്.
അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഈ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ മികച്ച കരിയർ പടുത്തുയർത്താനാകും.
NBCC Latest Vacancies
കേന്ദ്ര പൊതുമേഖലാ എൻബിസിസിയിൽ വിവിധ മാനേജർ തസ്തികളിൽ ഒഴിവ് Last Date: 15 April 2023 5 PM