NDA Recruitment
What is NDA?
ഇന്ത്യൻ സായുധസേനയുടെ മൂന്നു വിഭാഗങ്ങളുടെയും സംയുക്ത പരിശീലന അക്കാദമിയാണ് NDA (National Defense Academy). ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന എന്നീ വിഭാഗങ്ങളിലെ കേഡറ്റുകൾ സർവീസുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇവിടെ പരിശീലനം പൂർത്തിയാക്കുന്നു (NDA Recruitment Examination).
1954ൽ സ്ഥാപിതമായ NDA പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
വൈസ് അഡ്മിറൽ അജയ് കൊച്ചാർ ആണ് അക്കാദമിയുടെ ഇപ്പോഴത്തെ കമാൻഡന്റ്. മഹാരാഷ്ട്രയിലെ പൂനെയിലെ ഖഡക്‌വാസലയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
NDAയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം: Click here.
NDA Examination
രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളെ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി ദേശീയതലത്തിൽ NDA പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നു. പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്.
16 നും 19 നും ഇടയ്ക്ക് പ്രായമുള്ള, പ്ലസ് ടു പാസായ/ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് NDA പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
നേവി/എയർ ഫോഴ്സ് വിഭാഗത്തിലാണ് പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നതെങ്കിൽ മാക്സും സയൻസും ഉൾപ്പെടുന്ന സ്ട്രീം പഠിച്ചിരിക്കണം.
NDA പ്രവേശന പരീക്ഷയ്‌ക്ക് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം UPSC നടത്തുന്ന എഴുത്തു പരീക്ഷയാണ്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട ഇന്റർവ്യൂവിലൂടെ അക്കാദമിയിലേക്ക് പ്രവേശനം നൽകുന്നു. സർവീസ് സെലക്ഷൻ ബോർഡ് (SSB) ആണ് ഇന്റർവ്യൂ നടത്തുന്നത്.
ആദ്യഘട്ടം എഴുത്തു പരീക്ഷ പ്ലസ് ടു ലെവൽ കണക്കും ജനറൽ എബിലിറ്റിയും അടിസ്ഥാനമാക്കിയായിരിക്കും.
120 ചോദ്യങ്ങളാണ് കണക്കിൽ ഉണ്ടാവുക. ഓരോ ചോദ്യത്തിനും 2.5 മാർക്ക് വെച്ച് ആകെ 300 മാർക്ക്. ജനറൽ എബിലിറ്റി ആസ്പദമാക്കി 150 ചോദ്യങ്ങൾ ഉണ്ടാകും.
ഓരോ ചോദ്യത്തിനും 4 മാർക്ക് വെച്ച് ആകെ 600 മാർക്ക്. അങ്ങനെ ആകെ 90 മാർക്കിനാണ് എഴുത്ത് പരീക്ഷ നടത്തുന്നത്
കണക്കിലെ ഓരോ തെറ്റുത്തരത്തിനും .83 മാർക്കും ജനറൽ എബിലിറ്റിയിലെ ഓരോ തെറ്റുത്തരത്തിനും 1.33 മാർക്കും കുറയ്ക്കപ്പെടും.
NCERT പ്ലസ് ടു സിലബസ് ആണ് പരീക്ഷയുടെ മാനദണ്ഡം. ഇത് UPSC പുറത്തുവിടുന്ന വിജ്ഞാപനത്തിൽ ഉണ്ടാകും.
ഈ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇന്റർവ്യൂവിലേക്ക് പ്രവേശനം ലഭിക്കുക.
അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബൃഹത്തായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്. ഇവിടെ വിദ്യാർത്ഥികൾ ശാരീരികവും മാനസികവുമായ വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോകും.
NDAയിലെ കോഴ്സ് അവസാനിച്ചാൽ ഉടൻ ആർമി വിഭാഗത്തിലുള്ളവരെ ഡെറാഡ്യൂണിലെയും നേവി വിഭാഗത്തിലുള്ളവരെ ഏഴിമലയിലെയും എയർഫോഴ്സ് വിഭാഗക്കാരെ ഹൈദരാബാദിലെയും അക്കാദമിങ്ങളിലേക്ക് തുടർ പരിശീലനത്തിനയയ്ക്കും.
ഈ പരിശീലനം കൂടി കഴിയുമ്പോൾ ആർമി വിഭാഗക്കാർക്ക് ലെഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മീഷൻ ലഭിക്കും നേവിക്കാർക്ക് സബ് ലെഫ്റ്റനന്റ് പദവിയിൽ സർവീസിൽ പ്രവേശിക്കാം.
എയർഫോഴ്സ് വിഭാഗക്കാർക്ക് ഫ്ലൈയിംഗ് ഓഫീസർ റാങ്കിലായിരിക്കും കമ്മീഷൻ ലഭിക്കുക.
100 രൂപയാണ് പരീക്ഷ എഴുതുവാനുള്ള അപേക്ഷാഫീസ്. സ്ത്രീകൾ, പട്ടിക വിഭാഗക്കാർ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സായുധസേനാ പരിശീലന കേന്ദ്രമായ NDA യിലേക്കുള്ള പ്രവേശനം ഒരു മികച്ച കരിയർ ഉറപ്പാക്കും എന്ന് മാത്രമല്ല, രാജ്യസേവനത്തിനുള്ള സുവർണ്ണാവസരവും വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നു.
NDA Recruitment 2023 Updates
To be updated soon...