Nehru Yuva Kendra Vacancies and Opportunities 2023
Nehru Yuva Kendra 2023
നെഹ്റു യുവകേന്ദ്ര അഥവാ നെഹ്റു യൂത്ത് സെൻറർ എന്നത് 1971 സ്ഥാപിതമായ യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ ഫണ്ട് സംഘടനയാണ്.
സന്നദ്ധ സേവനം സ്വയം സഹായം സാമൂഹികമായ കാര്യങ്ങളിൽ പ്രവർത്തി ചെയ്യൽ എന്നിവയിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സംഘടനയാണ് ഇത്.
പ്രാദേശികമായുള്ള പ്രദേശങ്ങളിൽ ദേശനിർമ്മാണത്തിന്റെ ആവശ്യകതയും അടിസ്ഥാനവും യുവതി യുവാക്കളിൽ സൃഷ്ടിക്കുക എന്നതാണ് നെഹ്റു യുവ കേന്ദ്രയുടെ പ്രധാന ലക്ഷ്യം. ഒരു വ്യക്തിക്ക് തന്റെ സ്വന്തം വ്യക്തിത്വവും ജീവിതത്തിന് ആവശ്യമായ അഭിരുചികളും ഉണ്ടാക്കിയെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് നെഹ്റു യുവ കേന്ദ്രയുടെ രണ്ടാമത്തെ ലക്ഷ്യം.
ഇതിനായി സന്നദ്ധ സേവകരുടെ ഒരു ശൃംഖല തന്നെ തയ്യാറാക്കുക അതിലൂടെ അവർക്കും അവരുടെ ചുറ്റുമുള്ളവർക്കും ആരോഗ്യത്തെ പറ്റിയും സ്വയം തൊഴിൽ കണ്ടെത്തുന്നതിനെപ്പറ്റിയും ജീവിതത്തിൽ മുന്നോട്ടു പോകാൻ വേണ്ട അഭിരുചികളെ പറ്റിയും ബോധവൽക്കരണം നടത്തുകയും അവ ഇപ്പറഞ്ഞ സന്നദ്ധസേവക ചുറ്റുമുള്ളവരിലും സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിൻറെ ഒരു രീതി.
ശാരീരികമായുള്ള ക്ഷമതക്കും മാനസികമായുള്ള ക്ഷമതക്കും വേണ്ടി ഒട്ടനവധി പംക്തികൾ, അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകളും, റൂറൽ മേഖലകളിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനങ്ങളും നടത്തിപ്പോരുന്നു.
Nehru Yuva Kendra Programmes in 2023
സ്ത്രീകൾക്കും വീട്ടിലിരിക്കുന്ന വയോധികർക്കും സഞ്ചാര ശേഷി കുറവായ ആളുകൾക്കും രോഗികൾക്കും എല്ലാം സ്വമേധയാ ഒരു വരുമാനമാർഗം കണ്ടെത്തുന്നതിനായി നിരവധി ട്രെയിനിങ് ക്ലാസുകളാണ് നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കാറുള്ളത്.
ഇതുകൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ ഐടി ഇൻറർനെറ്റ് തുടങ്ങിയ ആധുനിക കാലഘട്ടത്തിന്റെ അവശ്യവസ്തുക്കളും ആയുള്ള അടിസ്ഥാന അറിവ് ലഭിക്കുവാനായി നിരവധി തലത്തിൽ ഐടി കമ്പ്യൂട്ടർ കോഴ്സുകൾ നടത്തിവരുന്നു.
മാനസികമായുള്ള ക്ഷമതയ്ക്ക് വളരെയധികം പ്രാഥമിത്യം കൊടുക്കുന്നതിനാൽ ഒട്ടനവധി മേഖലകളിൽ ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കും പൊതു അവബോധങ്ങൾക്കും അന്ധവിശ്വാസങ്ങളെ ചേർക്കുന്നതിലേക്കും വൃത്തിയും വെടിപ്പും നിലനിർത്തുന്നതിനും മറ്റുമായ നിരവധി അവബോധന ക്ലാസുകൾ നടത്തുന്നു.
സ്വമേധയാ ഒരു തൊഴിൽ കണ്ടെത്തുന്നതിനായി തൊഴിൽ അധിഷ്ഠിതമായുള്ള നിരവധി കരകൗശല വിദ്യകളും ട്രേഡുകളും ഇതിലൂടെ പഠിപ്പിച്ചു പോരുന്നു. തുന്നൽ പരിശീലനം ഗാർഹികമായുള്ള പച്ചക്കറി കൃഷി തുടങ്ങിയവ അവയിൽ ചിലതാണ്.
ഇതിൻറെ എല്ലാം കൂടെ ശാരീരികമായുള്ള ക്ഷമതയും അത്യാവശ്യമെന്നതിനാൽ സ്പോർട്സുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ക്രിക്കറ്റ് ഫുട്ബോൾ പോലുള്ള ഗെയിമുകൾ എന്നിവ താഴെത്തട്ടിൽ നിന്നും പ്രോത്സാഹിപ്പിച്ചു വരുന്നു.
രാജ്യത്തെ പല നാടുകളിലും ഉള്ള പല ഉൾപ്രദേശങ്ങളിലും ഉള്ള കൂട്ടായ്മകളും ക്ലബ്ബുകളും സഹകരണ സംഘങ്ങളും സംഘടനകളും ഇതിൽ പങ്കുവഹിക്കുന്നു.
Opportunities at Nehru Yuva Kendra 2023
തൊഴിലുകൾ സൃഷ്ടിക്കുന്ന ഒരു വലിയ സംഘടന അല്ലെങ്കിൽ പോലും ഒരു നിശ്ചിത വേദനത്തിൽ നിരവധി ജോലികൾക്കായി ഒരുപാട് യുവതി യുവാക്കളെ നെഹ്റു യുവ കേന്ദ്ര നിയമിക്കാറുണ്ട്.
മിക്കതും കരാറടിസ്ഥാനത്തിലുള്ള കുറച്ചുകാലത്തേക്കുള്ള ജോലികൾ ആയിരിക്കും. ചില ജോലികൾ കരാറടിസ്ഥാനത്തിൽ ആണെങ്കിലും കരാർ പുതുക്കി ഒരുപാട് കാലത്തേക്ക് അതേ ജോലിയിൽ തുടരാനും അവസരം ഉണ്ടായേക്കാം.
Jobs at Nehru Yuva Kendra 2023
മേൽപ്പറഞ്ഞ നെഹ്റു യുവ കേന്ദ്രയുടെ പല പരിപാടികളും നടത്തുന്നതിനായും മേൽനോട്ടം വഹിക്കാനായും സഹകരണത്തിനായും ഇതെല്ലാം മൊത്തത്തിൽ കോഡിനേറ്റ് ചെയ്യാനായും നിരവധി പ്രൊഫഷണൽ കളുടെയും സന്നദ്ധസേവകരുടെയും ആവശ്യം അഭിവാജ്യ ഘടകമാണ്.
ഇതിനാൽ ഒരുപാട് യുവതി യുവാക്കളെ ഇത്തരം ജോലികൾ ചെയ്യാനായി നെഹ്റു യുവ കേന്ദ്ര ഇടക്കിടയ്ക്ക് ഒഴിവുകൾ പ്രസിദ്ധീകരിക്കാറുണ്ട്.
പലതിനും പത്താം ക്ലാസ്സും പ്ലസ് ടു പാസായാൽ മതിയാവും എന്നാൽ ചിലതിനെ ഡിഗ്രി നിർബന്ധം ആയേക്കാം. ചില ജോലികൾക്ക് ഏതെങ്കിലും ട്രേഡിലുള്ള സ്കില്ലുകൾ അത്യാവശ്യം ആയിരിക്കും. ചില പ്രത്യേക ജോലികൾക്ക് ആവട്ടെ സോഷ്യൽ വർക്കിംഗ് പോലുള്ള കോഴ്സുകളിൽ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ ഉള്ള ആളുകളെ ആയിരിക്കും