What is NIC?
ഇന്ത്യ ഗവൺമെന്റിന്റെ വിനിമയ സാങ്കേതിക വിദ്യാ സഹായിയാണ് എൻ ഐ സി (National Informatics Centre - NIC). കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും പ്രവർത്തനങ്ങൾക്ക് സാങ്കേതികവിദ്യ സഹായങ്ങൾ നൽകുവാനും അതുവഴി വികസന പ്രവർത്തനങ്ങൾ സുഗമമാക്കുവാനും എൻ ഐ സി പരിശ്രമിക്കുന്നു (NIC Latest Vacancies).
കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലാണ് എൻ ഐ സി പ്രവർത്തിക്കുന്നത്.
1976 ആണ് സ്ഥാപനം നിലവിൽ വന്നത്. ന്യൂഡൽഹിയാണ് ആസ്ഥാനം. രാജേഷ് ഗേരയാണ് ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.
വിവര വിനിമയ സാങ്കേതികവിദ്യയിലെ വിവിധ സങ്കേതങ്ങൾ ഗവൺമെന്റ് പ്രവർത്തനങ്ങൾക്ക് ഉതകുന്ന തരത്തിൽ എൻ ഐ സി പ്രയോഗിക്കുന്നു (NIC Jobs).
എൻ ഐ സിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാം:
NIC More Information
ഐ ടി സാങ്കേതികവിദ്യകൾ ഗവൺമെന്റ് ഇടപാടുകൾക്കനുസൃതമായി വിനിയോഗിക്കുവാൻ തൊണ്ണൂറുകളിൽ എൻ ഐ സിക്ക് കഴിഞ്ഞു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കും പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്കുമായി വിവര വിനിമയ വിദ്യാ സംവിധാനങ്ങൾ രാജ്യത്തുടനീളം എൻ ഐ സി സ്ഥാപിച്ചിട്ടുണ്ട്.
എൻ ഐ സി നെറ്റ്, എൻ കെ എൻ (National Knowledge Network), നാഷണൽ ഡാറ്റാ സെന്ററുകൾ, നാഷണൽ ക്ലൗഡ്, പാൻ ഇന്ത്യ വി സി ഇൻഫ്രാ സ്ട്രക്ചർ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, മൾട്ടി ലയേഡ് ജി ഐ എസ് ബേസ്ഡ് പ്ലാറ്റ്ഫോം, ഡൊമൈൻ രജിസ്ട്രേഷൻ, വെബ് കാസ്റ്റ്, ഗവൺമെന്റ് ലോക്കൽ ഏരിയ നെറ്റ് വർക്കുകൾ, ബ്ലോക്ക് ചെയിൻ ടെക്നോളജി, സെക്യൂരിറ്റി എന്നീ സേവനങ്ങൾ എൻ ഐ സി യുടെ നെറ്റ്‌വർക്ക് പ്രദാനം ചെയ്യുന്നു (NIC Careers).
ഇ-ഗവർണൻസ് സംവിധാനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത് എൻ ഐ സി ആണ്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഗവൺമെന്റ് സേവനങ്ങൾ ഓരോ ഇന്ത്യക്കാരനിലേക്കും എൻ ഐ സി എത്തിക്കുന്നു.
സ്വച്ച് ഭാരത് മിഷൻ, My-gov, ഇ- ഹോസ്പിറ്റൽ, ഇ- കോർട്ട്, ഇ- ട്രാൻസ്‌പോർട്ട് എന്നിങ്ങനെയുള്ള ഗവൺമെന്റ് സംരംഭങ്ങൾ എല്ലാം തന്നെ പൂർണ്ണമായും പ്രവർത്തിക്കുന്നത് എൻ ഐ സി യുടെ പ്ലാറ്റ്ഫോമുകളിൽ ആണ്.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വിഭാവനം ചെയ്യുന്ന ഐടി പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ എൻ ഐ സി സുപ്രധാന പങ്ക് വഹിക്കുന്നു.
ഗവൺമെന്റിന്റെ സെൻട്രൽ/സ്റ്റേറ്റ്/ ഡിസ്ട്രിക്ട്/ജുഡീഷ്യറി/ലെജിസ്ലേറ്റീവ് തലങ്ങളെല്ലാം എൻ ഐ സിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ഈ പ്രവർത്തനങ്ങളിലൂടെയെല്ലാം ഇന്ത്യയെ ഡിജിറ്റൽവൽക്കരിക്കുകയാണ് എൻ ഐ സി യുടെ ലക്ഷ്യം.
എൻ ഐ സിയിലൂടെയുള്ള വിവരവിനിമയത്തിന്റെ നട്ടെല്ല് ന്യൂഡൽഹിയിലും ഹൈദരാബാദിലും പൂനയിലും ഭുവനേശ്വറിലും പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകളാണ്. ഇതു കൂടാതെ സംസ്ഥാനങ്ങളിലും യൂണിയൻ പ്രദേശങ്ങളിലുമായി 36 ഓഫീസുകളും 708 ഡിസ്ട്രിക്ട് ഓഫീസുകളും എൻ ഐ സി യുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.
NIC Latest Job Opportunities 2023
ഇന്ത്യയിലെ ഭരണ സ്ഥാപനങ്ങൾക്ക് സാങ്കേതികവിദ്യാ സേവനങ്ങൾ പ്രധാനം ചെയ്യുന്ന എൻ ഐ സി യിലെ കരിയർ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ലഭിക്കാവുന്ന കരിയേറുകളിൽ വച്ച് മികച്ചതാണ് (NIC Recruitment).
വിവിധ തലങ്ങളിലുള്ള ഓഫീസുകളിലായി ധാരാളം തൊഴിലവസരങ്ങൾ എൻ ഐ സി നൽകുന്നുണ്ട്.