NLC Limited Recruitment
What is NLC India Ltd?
NLC India Limited Neyveli Lignite Corporation Limited) കേന്ദ്രസർക്കാരിന്റെ പ്രവർത്തിക്കുന്ന ലിഗ്നൈറ്റ് ഖനന കമ്പനിയാണ്. കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് (NLC India Latest Vacancies).
1956ൽ സ്ഥാപിതമായ NLC India Limitedന്റെ ആസ്ഥാനം തമിഴ്നാട്ടിലെ നെയ് വേലിയാണ്. പ്രസന്ന കുമാർ മോട്ടുപള്ളിയാണ് NLC യുടെ ഇപ്പോഴത്തെ ചെയർമാൻ.
Creating Wealth for Well being എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ആപ്തവാക്യം.
NLC ഖനനം ചെയ്തെടുക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഒരു വിഭാഗമായ ലിഗ്നൈറ്റ് മറ്റുള്ളവയെ അപേക്ഷിച്ചു നോക്കുമ്പോൾ എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാവുന്നതും സുലഭവുമാണ് (NLC India Limited Careers).
NLC India Limited Functions
തമിഴ്നാട്, രാജസ്ഥാൻ, ജമ്മു കാശ്മീർ കേരളം എന്നിവിടങ്ങളിലെല്ലാം ലിഗ്നൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് നിക്ഷേപം ഉള്ള തമിഴ്നാട്ടിലും രാജസ്ഥാനിലും ആണ് NLC India Limitedന്റെ പ്രധാന ഖനികൾ പ്രവർത്തിക്കുന്നത്.
ഇവയിൽ നിന്ന് 30 മില്യൺ ടൺ ലിഗ്നൈറ്റ് ആണ് വർഷാവർഷം NLC India Limited ഉല്പാദിപ്പിക്കുന്നത്.
ഈ ലിഗ്നൈറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഞ്ച് താപോർജ്ജ വൈദ്യുത പ്ലാന്റുകളും NLC India Limitedനു കീഴിൽ പ്രവർത്തിക്കുന്നു. ഇവയിൽ നിന്നെല്ലാം കൂടി 3640 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് (NLC India Limited Jobs).
ഇതിന് പുറമേ തമിഴ്നാട്ടിൽ 1350.06 മെഗാ വാട്ടിന്റെ സൗരോർജ്ജ പവർ പ്രൊജക്റ്റും ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിൽ 20 മെഗാ വാട്ടിന്റെ സൗരോർജ്ജ പവർ പ്രോജക്റ്റും തമിഴ്നാട്ടിൽ 51 മെഗാവാട്ടിന്റെ വാതോർജ്ജ പവർ പ്രോജക്റ്റും NLC India Limited ആരംഭിച്ചിട്ടുണ്ട്.
ഇവയിൽ നിന്നെല്ലാം കൂടി ഒരു വർഷം 5061.06 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്.
20030 ഓടുകൂടി പുതിയ പ്രോജക്ടുകളിലൂടെ 17,171 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാൻ NLC India Limited പദ്ധതിയിടുന്നുണ്ട്.
തമിഴ്നാട്ടിലും രാജസ്ഥാനിലും നിലവിലുള്ള പവർ പ്ലാന്റുകളുടെ ശേഷി വർദ്ധിപ്പിച്ചും ജാർഖണ്ഡിലും ഒഡീസയിലും പുതിയ പ്ലാന്റുകൾ സ്ഥാപിച്ചും പുതിയ സൗരോർജ്ജ വാതോർജ പദ്ധതികൾ രൂപീകരിച്ചും ഈ ലക്ഷ്യത്തിലേക്ക് എത്താമെന്ന് NLC India Limited പ്രതീക്ഷിക്കുന്നു (Central Government Jobs).
തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുമായി (TANGEDCO) ചേർന്ന് സ്ഥാപിച്ച 1000 മെഗാവാട്ട് ശേഷിയുള്ള NLC Tamilnadu Power Ltd., ഉത്തർപ്രദേശ് രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡുമായി ചേർന്ന് സ്ഥാപിച്ച 1980 മെഗാവാട്ട് ശേഷിയുള്ള Neyveli Uttar Pradesh Power Ltd. (NUPPL) എന്നിവ NLC India Limitedന്റെ സഹകരണ സ്ഥാപനങ്ങൾ ആണ്.
NLC Job Opportunities
ഖനന-ഊർജ്ജോല്പാദന മേഖലയിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരങ്ങളാണ് NLC India Limited പ്രദാനം ചെയ്യുന്നത് (NLC India Limited Job Updates).
അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഈ പൊതുമേഖലാ സ്ഥാപനത്തിൽ മികച്ച ഒരു കരിയർ വളർത്തിയെടുക്കുവാൻ സാധിക്കും.
NLC India Latest Vacancies
എൻ എൽ സി യിൽ ഇൻഡസ്ട്രിയൽ ട്രെയിനി ഒഴിവ്; സി. എ കാർക്ക് Last Date: 22 April 2023