NMDC Recruitment
What is NMDC?
കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള NMDC (National Mineral Development Corporation) ലിമിറ്റഡ് രാജ്യത്ത് തന്നെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദകരാണ്. ഇന്ത്യൻ ഉരുക്കു വിഭവ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ പൊതുമേഖലാ സ്ഥാപനം പ്രവർത്തിക്കുന്നത് (NMDC Latest Vacancies).
1988 സ്ഥാപിതമായ NMDCയുടെ ആസ്ഥാനം തെലങ്കാനയിലെ ഹൈദരാബാദിൽ പ്രവർത്തിക്കുന്നു. സുമിത്ത് ദേബാണ് NMDCയുടെ ഇപ്പോഴത്തെ ചെയർമാനും മാനേജിങ് ഡയറക്ടറും.
NMDC Functions
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ ഇരുമ്പയിരുല്പാദിപ്പിക്കുന്ന സ്ഥാപനമാണ് NMDC. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പ് അയിര് കയറ്റുമതി ചെയ്യുന്ന സ്ഥാപനവും NMDC ആണ്. പ്രതിവർഷം 35 മില്യൺ ടൺ ഇരുമ്പയിര് NMDC ഖനനം ചെയ്തെടുക്കുന്നു (NMDC Careers).
ഛത്തീസ്ഗഡിലും കർണാടകയിലും ഇരുമ്പയിർ ഖനനം ചെയ്തെടുക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഖനികൾ NMDCയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.
ഛത്തീസ്ഗഡിലെ ബൈലാദില (Bailadila) സെക്ടറിലും കർണാടകയിലെ ബെല്ലാരി ഹോസ്പെറ്റ് (Bellary-Hospet) റീജിയണിലെ ധോണിമലയിലും പ്രവർത്തിക്കുന്ന ഖനികളിലൂടെ 2030 സാമ്പത്തിക വർഷത്തിൽ ഇരുമ്പയിരിന്റെ ഉൽപാദനം 35 മില്യൺ ടണ്ണിൽ നിന്നും 100 മില്യൺ ടൺ ആയി ഉയർത്തുവാൻ NMDC ലക്ഷ്യമിടുന്നു (NMDC Recruitment).
ഇരുമ്പയിരിനു പുറമേ കോപ്പർ, റോക്ക് ഫോസ്ഫേറ്റ്, ലൈം സ്റ്റോൺ, മാഗ്നസൈറ്റ്, വജ്രം, ടങ്സ്റ്റൺ, എന്നീ ധാതുക്കളും NMDC ഉല്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ വജ്രം ഖനനം ചെയ്തെടുക്കുന്ന ഒരേ ഒരു യന്ത്രവൽകൃത ഖനി പ്രവർത്തിക്കുന്നതും NMDCയ്‌ക്ക് കീഴിലാണ്. മധ്യപ്രദേശിലെ പന്നയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
NMDCയുടെ ഖനികൾ എല്ലാം തന്നെ ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയവയാണ്.
ഖനികൾ പ്രവർത്തിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം കണക്കിലെടുത്തുകൊണ്ട് തന്നെ അവ പ്രവർത്തിക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനും സാധിച്ചിട്ടുള്ളതായി NMDC അവകാശപ്പെടുന്നു (NMDC Jobs).
പ്രതിവർഷം മൂന്നു മില്യൻ ടൺ ഉല്പാദനശേഷിയുള്ള ഒരു സ്റ്റീൽ പ്ലാന്റ് ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിനടുത്ത് സ്ഥാപിക്കുവാനും NMDC പദ്ധതിയിടുന്നുണ്ട്. 20000 കോടി രൂപ കണക്കാക്കിയിട്ടുള്ള പദ്ധതിയാണിത്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ലെഗസി അയൺ ഓർ (Legacy Iron Ore) എന്ന സ്ഥാപനവും NMDCയുടെ നിയന്ത്രണത്തിലാണ്. ലണ്ടനിലെ പ്ലാറ്റ്സ് ഗ്ലോബൽ മെറ്റൽസ് നൽകുന്ന സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ് 2018ൽ NMDC കരസ്ഥമാക്കി. ഈ അവാർഡ് കിട്ടുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കമ്പനിയും NMDC ആണ്.
ഉൽപാദനത്തിൽ ലോക നിർമ്മാണ മേഖലയിലെ ഒന്നാം സ്ഥാനം നിലനിർത്തുന്നതിനോടൊപ്പം തന്നെ ആഗോള വ്യാപാര മേഖലയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കുവാനും ഇതേ മേഖലയിലെ മറ്റു വ്യവസായങ്ങളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കുവാനും അതോടൊപ്പം പാരിസ്ഥിതിക സൗഹാർദ്ദപരമായിട്ടുള്ള ഖനന രീതികൾ സ്വീകരിക്കുവാനും NMDC ഉദ്ദേശിക്കുന്നു.
NMDC Job Opportunities
ഇന്ത്യയിലെ തന്നെ മുൻനിര പൊതുമേഖലാ കോർപ്പറേഷൻ ആയ NMDC ധാരാളം തൊഴിലവസരങ്ങൾ അനിവാര്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പ്രദാനം ചെയ്യുന്നുണ്ട് (Central Government Jobs).
6,247 കോടി രൂപ വാർഷിക വരുമാനമുള്ള NMDCയിലെ കരിയർ ഈ മേഖലയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ചവയാണ്.
NMDC Latest Vacancies
NMDC വിളിച്ചിട്ടുള്ള ഏറ്റവും പുതിയ ഒഴിവുകളാണ് ഇവിടെ ലിസ്റ്റ് ചെയ്യുന്നത്.
to be updated soon...