Norka Roots Updates
Norka Roots Kerala
2002ൽ സ്ഥാപിതമായ കേരള പ്രവാസി ക്ഷേമ സംവിധാനമാണ് നോർക്ക റൂട്ട്സ്. കേരളത്തിന് പുറത്ത് താമസിക്കുന്ന നോൺ പ്രസിഡൻറ് കേരള പ്രവാസികളുടെയും കേരള ഗവൺമെന്റിനെയും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന സ്ഥാപനമാണ് നോർക്ക റൂട്ട്. പ്രവാസികളുടെ പ്രശ്നപരിഹാരം സുരക്ഷ അവകാശങ്ങൾ തിരിച്ചുവരവ് തുടങ്ങി പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എല്ലാം നോർക്ക വഴി കൈകാര്യം ചെയ്യുന്നു. (Norka Roots Kerala)
നോർക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങൾ, ജോലികൾ എല്ലാം ലഭിക്കാൻ ആദ്യം നോർക്കയിൽ ചെയ്തിരിക്കണം, അതിന്റെ തെളിവായി നോർക്ക ഐഡി കാർഡും എടുത്തിരിക്കണം.
പ്രവാസി ഐഡി കാർഡ് എന്നറിയപ്പെടുന്ന റസിഡന്റ് കേരളൈറ്റ് ഐഡി ഓരോ പ്രവാസിയും എടുത്തിരിക്കേണ്ട ഐഡി കാർഡ് ആണ്. കേരള ഗവൺമെൻറ് ആണ് ഇത് ഇഷ്യൂ ചെയ്യുന്നത്. നോർക്ക റൂട്ട്സ് വഴിയുള്ള എല്ലാ സേവനങ്ങൾക്കും ഈ ഐഡി കാർഡ് നിർബന്ധമാണ്.
പേഴ്സണൽ ആക്സിഡൻറ് ഇൻഷുറൻസ് അടക്കം ഒരുപാട് സംവിധാനങ്ങളോടുകൂടിയാണ് ഈ ഐഡി കാർഡ് വരുന്നത്. ഇന്ത്യയ്ക്ക് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നോർക്ക റൂട്സ് പ്രവാസി സ്റ്റുഡൻറ് ഐഡി എന്ന ഐഡി കാർഡും ഉണ്ട്. കാനഡ അമേരിക്ക യൂറോപ്പ് തുടങ്ങി പല രാജ്യങ്ങളിൽ ബിരുദവും ബിരുദാനന്ദ ബിരുദവും ഗവേഷണവും മറ്റും ചെയ്യുന്ന ആളുകൾ ഇത് എടുത്തിരിക്കേണ്ടതാണ്.
നോർക്കയുടെ Norka Roots ID Card എടുത്തിട്ടില്ലാത്ത ആളുകൾ ഉടനടി എടുക്കാൻ ശ്രമിക്കുക. ലോണുകൾ,പെൻഷനുകൾ, സാന്ത്വനം, പേൾ തുടങ്ങിയ അനേകം നോർക്ക സ്കീമുകൾ ലഭിക്കാനും, പങ്കെടുക്കാനും ഇത് വേണം. കൂടാതെ പ്രവാസി പെൻഷന് വേണ്ടി അപേക്ഷിക്കാൻ ഇത് വേണം.
Latest Vacancies at NORKA
നോർക്ക റൂട്ട്സ് വഴി നേരിട്ട് വിദേശകാര്യബന്ത്രാലയത്തിന്റെ ഇടപെടലോടുകൂടി വിദേശരാജ്യങ്ങളിലെ കമ്പനികളിലും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും റിക്രൂട്ട്മെൻറ് നടക്കുന്നുണ്ട്. നഴ്സുമാർ എൻജിനീയർമാർ ടെക്നീഷ്യന്മാർ തുടങ്ങി ഒട്ടനേകം മേഖലകളിലേക്ക് നോർക്ക നേരിട്ട് റിക്രൂട്ട്മെൻറ് നടത്തി ആളുകൾക്ക് ജോലി നൽകുന്നുണ്ട്. ഇതുകൂടാതെ നോർക്കയുടെ തന്നെ വിവിധ ഓഫീസുകളിൽ സ്റ്റാഫുകളും ആയും ഒട്ടനവധി ആളുകളെ നിയമിക്കുന്നുണ്ട്.
ഇതിലേക്ക് എല്ലാം വരുന്ന ജോലി ഒഴിവുകളും അതുപോലെ ബന്ധപ്പെട്ട വിജ്ഞാപനങ്ങളുടെ വിശദീകരണവുമാണ് ഈ പേജിൽ ലിസ്റ്റ് ചെയ്യുന്നത്.
നോർക്കമേ ബന്ധപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങൾക്കും നിങ്ങളുടെ നോർക്ക പോർട്ടലിലെ ഔദ്യോഗിക പ്രൊഫൈൽ വഴിയാണ് കാര്യങ്ങൾ ചെയ്യേണ്ടി വരിക. അതിനാൽ ഉടൻതന്നെ നിങ്ങളുടെ നോർക്കയിലെ ജോബ് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് രജിസ്ട്രേഷൻ ചെയ്യുക. ഇതുവരെ ചെയ്തിട്ടില്ലാത്തവർ പുതുതായി രജിസ്റ്റർ ചെയ്യുക മുൻപ് ചെയ്തിട്ടുള്ളവർ തങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക.
Jobs at NORKA Roots
കേരള സർക്കാറിൻ്റെ നോർക്ക വഴി സൗദിയിൽ നഴ്സ്, ഡോക്ടർ നിയമനം Interview : 14, 15, 16 March 2023
നഴ്‌സിങ് കഴിഞ്ഞവർക്ക് കേരള സർക്കാർ വഴി ജർമനിയിൽ ജോലി Last date : 6 March 2023
നോർക്ക റൂട്സിൽ വിളിച്ച പ്ളേസ്മെന്റ് ഓഫീസർ ഒഴിവ് Last date : 28 February 2023 (5 PM)
നോർക്ക റൂട്ട്സ് വഴി യുകെയിൽ 3000ത്തോളം നിയമനങ്ങൾ Date Over
നേഴ്സ് മാർക്ക് യുകെയിൽ ജോലി; കൊണ്ടുപോകുന്നത് കേരള സർക്കാർ തന്നെ Date Over
സൗദി ആരോഗ്യ മന്ത്രാലയത്തിൽ നേഴ്സ് നിയമനം Date Over