ODEPC Latest Job Vacancies 2023
About ODEPC
കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദേശ റിക്രൂട്ട്മെൻറ് സ്ഥാപനമാണ് ഒടെപെക് അഥവാ ODEPC എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ്. (ODEPC Latest Jobs)
കേരള സർക്കാരിന് നേരിട്ട് ഇടപെടാൻ സ്വാധീനമുള്ള വിദേശരാജ്യങ്ങളിലെ തൊഴിൽ മന്ത്രാലയങ്ങളുമായി നേരിട്ട് കരാറിൽ ഏർപ്പെടുകയും അവിടങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത് അയയ്ക്കുകയും ചെയ്യുന്ന വിദേശ റിക്രൂട്ടിംഗ് പ്രോസസ് ആണ് ഈ സ്ഥാപനം നടത്തുന്നത്. (ODEPC Recruitment)
പ്രധാനമായും മെഡിക്കൽ പ്രൊഫഷണൽസിനെയും ടെക്നിക്കൽ ജോലികൾക്ക് ആവശ്യമായ പ്രൊഫഷണലുകളെയും ആവശ്യാനുസരണം ഉണ്ടാവുന്ന മറ്റു പ്രൊഫഷണൽ ജോലികൾക്കും ആണ് റിക്രൂട്ട്മെൻറ് നടക്കാറുള്ളത്. (ODEPC Jobs in Gulf Countries)
പൂർണ്ണമായും കേരള സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖല സ്ഥാപനമാണിത്. ഇന്ത്യയിൽ തന്നെ വിദേശത്തേക്ക് റിക്രൂട്ട്മെൻറ് നടത്തുന്ന ഇത്തരത്തിലുള്ള ഒരു സ്ഥാപനം ആദ്യമായി കേരളമാണ് തുടങ്ങിയത്. ഏകദേശം 40 വർഷത്തോളമായുള്ള പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. (ODEPC Latest Job Update)
വിദേശരാജ്യങ്ങളിൽ ഉള്ള സർക്കാർ സ്ഥാപനങ്ങൾ അർദ്ധസർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ഇതുകൂടാതെ സർക്കാർ അർദ്ധസർക്കാർ സ്വകാര്യ പദ്ധതികൾ എന്നിവയിലേക്ക് റിക്രൂട്ട്മെൻറ് നടത്തിവരുന്നു. തൊഴിലാളികളെ ആവശ്യമുള്ളതിനനുസരിച്ച് മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ സ്ഥാപനത്തെ ബന്ധപ്പെടുകയും ആവശ്യാനുസരണം ഇൻറർവ്യൂ മറ്റും നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യും. (ODEPC Jobs for Nurses, Engineers and Diploma Holders)
മറ്റേത് സ്വകാര്യ ഏജൻസികൾ എന്നതിലുപരി സർക്കാരിൻറെ സ്വന്തം സ്ഥാപനം ആയതിനാൽ തന്നെ ഇതിലൂടെ റിക്രൂട്ട്മെൻറ് നടത്തുന്നതും റിക്രൂട്ട്മെൻറ് വഴി ജോലിക്ക് പോകുന്നതും വളരെയധികം സുരക്ഷിതമായ രീതികളിലൂടെ മാത്രമാണ്.
Currently Open Job vacancies at ODEPC
1. സൗദിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് ബിഎസ്‌സി നഴ്സിംഗ് കഴിഞ്ഞവർക്ക് ജോലി; ഒരു വർഷത്തെ എക്സ്പീരിയൻസ് മതി (Last Date: 31 May 2023)
2. യുഎഇയിൽ ഐടിഐ കഴിഞ്ഞ ആളുകൾക്ക് നിരവധി ടെക്നിക്കൽ ജോലികൾ (Last Date: 03 June 2023)
3. യുഎഇയിൽ സ്റ്റീൽ ഫബ്രിക്കേഷനുമായി ബന്ധപ്പെട്ട മേഖലയിൽ രണ്ടേകാൽ ലക്ഷം രൂപ വരെയുള്ള ജോലികൾ (Last Date: 03 June 2023)
4. യുകെയിലേക്ക് കമ്മ്യുണിറ്റി ഹെൽത്ത് നഴ്സിംഗ് റിക്രൂട്മെന്റ് - പ്രതിമാസ ശമ്പളം രണ്ടു ലക്ഷം (Last Date: 30 June 2023)
5. യുകെയിലേക്ക് മെന്റൽ ഹെൽത്ത് നഴ്സിംഗ് റിക്രൂട്മെന്റ് - പ്രതിമാസ ശമ്പളം രണ്ടു ലക്ഷം (Last Date: 30 June 2023)
6. യുകെയിലേക്ക് സ്റ്റാഫ് നഴ്സിംഗ് റിക്രൂട്മെന്റ് - പ്രതിമാസ ശമ്പളം രണ്ടു ലക്ഷം (Last Date: 30 June 2023)
7. യുകെയിലേക്ക് പീഡിയാട്രിക് നഴ്സുമാരുടെ നിയമനം (Last Date: 05 June 2023)