ONGC Recruitment
എന്താണ് ഒ എൻ ജി സി?
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡോയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനിയാണ് കേന്ദ്ര ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഒ എൻ ജി സി (Oil and Natural Gas Corporation - ONGC). ഇന്ത്യൻ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ക്രൂഡോയിൽ-പ്രകൃതിവാതക പര്യവേഷണ സ്ഥാപനമാണിത് (ONGC Latest Vacancies).
1956 സ്ഥാപിതമായ ഒ എൻ ജി സിയുടെ ആസ്ഥാനം ഡെറാഡൂണാണ്. അരുൺകുമാർ സിംഗ് ആണ് ഒ എൻ ജി സിയുടെ ഇപ്പോഴത്തെ ചെയർമാൻ.
2019 -2020ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വരുമാനമുള്ള പൊതുമേഖലാ സ്ഥാപനം എൻ ജി സി യാണ് (ONGC Career).
കൂടുതൽ വിവരങ്ങൾ ഒഎൻജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം: Click here.
ഒ എൻ ജി സി യുടെ പ്രവർത്തനങ്ങൾ
ഇന്ത്യയിലെ പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ പ്രദാനം ചെയ്യുന്നത് ഒ എ ൻ ജി സിയാണ്. ക്രൂഡോയിലും പ്രകൃതിവാതകങ്ങളുമാണ് പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ എങ്കിലും എൽ പി ജി, നാഫ്ത, C2-C3, എസ് കെ ഒ എന്നിവയും ഒ എൻ ജി സി ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ 70%വും പ്രകൃതി വാതകത്തിന്റെ 84%വും സംഭാവന ചെയ്യുന്നത് ഒ എൻ ജി സി ആണ്.
ഇന്ത്യയിലെ 26 ഓളം ധാതുനിക്ഷേപ സ്ഥാനങ്ങളിൽ ഖനന പ്രവർത്തനങ്ങൾ ഒ എൻ ജി സി നടത്തിവരുന്നു.
ഇന്ത്യയിലെ എട്ടു പെട്രോളിയം നിക്ഷേപ സ്ഥാനങ്ങളിൽ ഏഴും കണ്ടെത്തിയത് ഒ എൻ ജി സി ആയിരുന്നു.
ഒ എൻ ജി സി യുടെ ഉടമസ്ഥതയിൽ ഇന്ത്യ ഒട്ടാകെ 11000 കെ എം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പൈപ്പ് ലൈനുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് പുറത്തും ഒ എൻ ജി സി വിദേശ് ഉപസ്ഥാപനങ്ങളിലൂടെ 38 ഓളം പ്രോജക്ടുകൾ നടന്നുവരുന്നു.
ഇന്ധന പര്യവേഷണവും നിർമ്മാണവും ശുദ്ധീകരണവും ഒ എൻ ജി സി യുടെ പ്രവർത്തനങ്ങളിൽ പെടുന്നു.
അതോടൊപ്പം തന്നെ സമാന്തര ഇന്ധന സ്രോതസ്സുകളായ കോൾ ബെഡ് മെതെയ്ൻ, ഷെയിൽ ഗ്യാസ് എന്നിവയുടെ നിർമ്മാണവും ഒ എൻ ജി സി ചെയ്യുന്നുണ്ട്.
അസംസ്കൃത വസ്തുക്കൾ ഖനനം ചെയ്ത് എടുക്കുന്നതിനായി ഏഴു ഖനികളും ഇന്ധന നിർമ്മാണത്തിനായി 11 സ്ഥാപനങ്ങളും രണ്ട് പ്ലാന്റുകളും ഒ എൻ ജി സിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
ഒ എൻ ജി സി വിദേശ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്, ഒ എൻ ജി സി മംഗളൂർ പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവ ഒ എൻ ജി സിയുടെ ഉപസ്ഥാപനങ്ങളാണ്.
ത്രിപുര ഗവൺമെന്റിന്റെ ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായ് സഹകരിച്ച് നിലവിൽ വന്ന ഒ എൻ ജി സി ത്രിപുര പവർ കമ്പനി,
ജി എസ് പി സി, ഗെയിൽ എന്നിവയുമായി ചേർന്ന് നിലവിൽ വന്ന ഒ എൻ ജി സി പെട്രോ അഡിക്ഷൻസ് ലിമിറ്റഡ് എന്നിവയെല്ലാം ഒ എൻ ജി സിയുടെ സഹസ്ഥാപനങ്ങൾ ആണ്.
ഒ എൻ ജി സി യിലെ തൊഴിലവസരങ്ങൾ
27,000ത്തിലധികം ജീവനക്കാരാണ് ഒ എൻ ജി സിയിൽ ജോലി ചെയ്യുന്നത് (ONGC Jobs).
ഈ മേഖലയിൽ ലഭിക്കാവുന്ന മികച്ച തൊഴിലവസരമാണ് ഈ പൊതുമേഖലാ സ്ഥാപനം പ്രദാനം ചെയ്യുന്നത് .
ONGC Latest Vacancies