Oushadhi Recruitment
എന്താണ് ഔഷധി?
ഔഷധി എന്നറിയപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ എം) കേരള ലിമിറ്റഡ് - The Pharmaceutical Corporation (Indian Medicines) Kerala Ltd". പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ആയുർവേദ മരുന്നു നിർമ്മാണ യൂണിറ്റാണ് (Oushadhi Latest Vacancies).
1941ൽ സ്ഥാപിതമായ ശ്രീ കേരളവർമ്മ ഗവൺമെന്റ് ആയുർവേദിക് ഫാർമസിയാണ് ഔഷധിയുടെ മുൻഗാമി. 1975ലാണ് സ്ഥാപനം ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ എം) കേരള ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ശോഭന ജോർജ് ആണ് ഔഷധിയുടെ ഇപ്പോഴത്തെ ചെയർപേഴ്സൺ (Oushadhi jobs).
രാജ്യത്തെ തന്നെ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ആയുർവേദ മരുന്നു നിർമ്മാണ കമ്പനിയാണിത്.
ജീവിതശൈലി സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ സാധാരണമായ ഇന്നത്തെ കാലത്ത് പാരമ്പര്യ ചികിത്സാരീതികളിൽ അധിഷ്ഠിതമായ ഒരു ജീവിതക്രമം തിരിച്ചു കൊണ്ടുവരാനും ആയുർവേദ ചികിത്സ എല്ലാ ജനങ്ങളിലേക്കും എത്തിക്കുവാനും ഔഷധി ലക്ഷ്യമിടുന്നു (Oushadhi latest jobs).
ഔഷധിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക പേജിൽ നിന്ന് അറിയാം:Click here.
ഔഷധിയുടെ പ്രവർത്തനങ്ങൾ
ആയുർവേദ വൈദ്യന്മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആധികാരികമായ ആയുർവേദ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ഗുണമേന്മയുള്ള ആയുർവേദ മരുന്നുകൾ മിതമായ വിലയ്ക്ക് വിപണിയിൽ എത്തിക്കുന്നതായി ഔഷധി അവകാശപ്പെടുന്നു (Oushadhi careers).
നാനൂറ്റി തൊണ്ണൂറ്റിയെട്ട് മരുന്നുകളാണ് ഔഷധി നിർമ്മിച്ച് വിറ്റഴിക്കുന്നത്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആയുർവേദ ഹോസ്പിറ്റലുകളിലേക്ക് ഔഷധി ആയുർവേദ മരുന്നുകൾ സപ്ലൈ ചെയ്യുന്നുണ്ട്. കേരളത്തിനുള്ളിലെ ആയിരത്തി മുപ്പത്തഞ്ച് ഗവൺമെന്റ് ഹോസ്പിറ്റലുകൾക്കാണ് ഔഷധി ആയുർവേദ മരുന്നുകൾ വിതരണം ചെയ്യുന്നത്.
കേരളത്തിലെ അങ്ങോളം ഇങ്ങോളം വ്യാപിച്ചു കിടക്കുന്ന അറുന്നൂറ്റി അമ്പത് ഡീലർമാരുടെ ശൃംഖല ഔഷധിക്കുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ഔഷധി ഔട്ട്ലെറ്റുകൾ വ്യാപിപ്പിച്ചിട്ടുണ്ട്.
പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുമ്പോഴും അത്യാധുനിക സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുന്ന ഫാക്ടറികളിലാണ് മരുന്നുകൾ നിർമ്മിക്കുന്നത്. തൃശ്ശൂരിലെ കുട്ടനല്ലൂരിലാണ് ഈ ഔഷധ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. കൂടാതെ തിരുവനന്തപുരം മുട്ടത്തറയിലും പുതിയ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.
അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതു മുതൽ പാക്കിംഗ് വരെയുള്ള മരുന്നു നിർമ്മാണത്തിന്റെ ഏതു ഘട്ടത്തിലും ഗുണമേന്മ ഉറപ്പാക്കുവാൻ സുസജ്ജമായ ക്വാളിറ്റി കൺട്രോൾ സംവിധാനവും ഔഷധിയിൽ പ്രവർത്തിക്കുന്നു.
ആയുർവേദ സിദ്ധസമ്പ്രദായങ്ങൾ പിന്തുടരുന്ന ഉൽപ്പന്നങ്ങൾ ഔഷധിയിൽ നിന്ന് ലഭിക്കും.
മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്ന ഔഷധ ചെടികളുടെ ഗുണമേന്മ ഉറപ്പാക്കുവാൻ ആയുർവേദ ചെടികൾ പരിപാലിക്കുന്ന ഒരു മെഡിസിനൽ പ്ലാന്റ് ഗാർഡനും ഔഷധി പരിപാലിക്കുന്നുണ്ട്.
2005ൽ അഞ്ഞൂറ് കിടക്കകൾ ഉള്ള ഒരു പഞ്ചകർമ്മ ചികിത്സാകേന്ദ്രവും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിച്ചുകൊണ്ട് ആരോഗ്യപരിപാലന മേഖലയിലേക്കും ഔഷധി പ്രവേശിച്ചു. ഇത്തരത്തിലുള്ള ഒരു ചികിത്സാ കേന്ദ്രം കൂടി ഉടൻ പ്രവർത്തനമാരംഭിക്കും.
എഴുപത്തിയഞ്ച് വർഷമായി സേവനം തുടരുന്ന കമ്പനി 2025 ഓടെ 500 കോടി രൂപ ലാഭം ഉണ്ടാക്കുവാൻ പദ്ധതിയിടുന്നു.
ഔഷധിയിലെ തൊഴിലവസരങ്ങൾ
ജനറൽ വർക്കേഴ്സ് മുതൽ മുകളിലേക്ക് ധാരാളം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് ഔഷധി. കേരള ഗവൺമെന്റിന്റെ മികച്ച ഒരു വരുമാനമാർഗം കൂടിയാണ് ഔഷധി.
ഈ മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമുള്ളവർക്ക് മാത്രമല്ല, സ്ഥാപനത്തിന്റെ നിർവാഹക മേഖലയിലും വിതരണ മേഖലയിലും മികച്ച ഒരു കരിയർ തെരഞ്ഞെടുക്കുവാൻ ഉദ്യോഗാർഥികൾക്കാകുന്നതാണ്.
Oushadhi Latest Vacancies