PGCIL Recruitment
എന്താണ് പി ജി സി ഐ എൽ?
പി ജി സി ഐ എൽ (Power Grid Corporation of India Limited-PGCIL) കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വൈദ്യുതി വിതരണ സ്ഥാപനമാണ്. സംസ്ഥാനങ്ങളിലേക്ക് വലിയതോതിൽ വൈദ്യുതി വിതരണം ചെയ്യുന്നതാണ് പി ജി സി ഐ എല്ലിന്റെ പ്രധാന പ്രവർത്തനം (PGCIL Latest Vacancies).
1989 നിലവിൽ വന്ന പി ജി സി ഐ എല്ലിന്റെ ആസ്ഥാനം ഹരിയാനയിലെ ഗുരുഗ്രാം ആണ്. കെ ശ്രീകാന്ത് ആണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ. കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന് കീഴിലാണ് പി ജി സി ഐ എൽ.
ഔദ്യോഗിക വെബ്സൈറ്റിലൂടെ പിജി സി ഐ എല്ലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം: Click here.
പി ജി സി ഐ എല്ലിന്റെ പ്രവർത്തനങ്ങൾ
സംസ്ഥാനങ്ങളിലേക്കും വിവിധ പ്രദേശങ്ങളിലേക്കും വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 90% വും കൈമാറുന്നത് പി ജി സി ഐ എൽ വഴിയാണ് (PGCIL Careers).
ഊർജ്ജവിതരണത്തിനൊപ്പം വിദഗ്ധസഹായവും ടെലകോം സർവീസും പി ജി സി ഐ എൽ നൽകുന്ന സേവനങ്ങളാണ്.
ഇന്ത്യയ്ക്ക് പുറത്ത് 23 ഓളം രാജ്യങ്ങളിലും പി ജി സി ഐ എല്ലിന്റെ സാന്നിധ്യമുണ്ട്.
പി ജി സി ഐ എല്ലിന്റെ വൈദ്യുത വിതരണ നെറ്റ് വർക്ക് ഒരു ലക്ഷത്തി അറുപത്തിnഎണ്ണായിരത്തിലധികം കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നു.
നാലുലക്ഷത്തി ഇരുപത്തിരണ്ടായിരം കിലോവാട്ടിന് മുകളിലാണ് സ്ഥാപനത്തിന്റെ ആകെ വിതരണശേഷി (PGCIL jobs).
പി ജി സി ഐ എല്ലിന്റെ ടെലികോം കമ്പനിയായ പവർടെൽ നാല്പത്തിയേഴായിരം കിലോമീറ്ററുകൾക്ക് മുകളിൽ തങ്ങളുടെ നെറ്റ്‌വർക്ക് വ്യാപിപ്പിച്ചിരിക്കുന്നു.
ഇരുന്നൂറ്റി എഴുപത്തൊന്നു സബ് സ്റ്റേഷനുകളാണ് പി ജി സി ഐ എല്ലിനുള്ളത്.
ഇന്ത്യയ്ക്കുള്ളിൽ നൂറ്റമ്പത് ക്ലൈന്റുകളും ഇന്ത്യയ്ക്ക് പുറത്ത് ഇരുപത്തിയഞ്ച് ക്ലൈന്റുകളും ഈ പൊതുമേഖലാ സ്ഥാപനത്തിനുണ്ട് (PGCIL Recruitment).
സ്മാർട്ട് ഗ്രിഡ്/ സ്മാർട്ട് മീറ്ററിംഗ് സൊല്യൂഷൻസ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ്, സോളാർ പവർ ജനറേഷൻ, റൂഫ്ടോപ്പ് സോളാർ സിസ്റ്റംസ്, എനർജി ഓഡിറ്റ് ആൻഡ് എനർജി എഫിഷ്യൻസി, സോളാർ പവർ പ്രൊജക്റ്റ് ഇന്റഗ്രേഷൻ എന്നിവയെല്ലാം പി ജി സി ഐ എല്ലിന്റെ പ്രവർത്തനങ്ങളിൽ പെടും.
ഇതോടൊപ്പം ഇന്ത്യൻ റെയിൽവേ പോലെയുള്ള ഉപഭോക്താക്കൾക്ക് വലിയ അളവിൽ പ്രത്യേകം വൈദ്യുതി സപ്ലൈ ചെയ്യുന്ന ചുമതലയും പി ജി സി ഐ എല്ലിനാണ്.
ലോകോത്തര നിലവാരമുള്ള ഒരു ഇന്റഗ്രേറ്റഡ് വൈദ്യുത വിതരണ കമ്പനിയായി മാറുവാൻ പി ജി സി ഐ എൽ ലക്ഷ്യമിടുന്നു.
രണ്ടു ലക്ഷത്തി അമ്പത്തയ്യായിരത്തി അഞ്ഞൂറ്റി നാൽപത്തൊമ്പത് കോടിയാണ് പി ജി സി ഐ എല്ലിന്റെ ആസ്തി.
പി ജി സി ഐ എല്ലിലെ തൊഴിലവസരങ്ങൾ
വൈദ്യുത വിതരണ മേഖലയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് പി ജി സി ഐ എൽ. ടെക്നിക്കൽ മേഖലയിൽ മാത്രമല്ല, സ്ഥാപനത്തിന്റെ നിർവഹണ മേഖലയിലും അനേകം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു.
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കരിയർ തന്നെയാണ് പി ജി സി ഐ എല്ലിലേത്.
PGCIL Latest Vacancies