Pravasi Welfare Board Recruitment
Kerala Pravasi Welfare Board (KNRKWB) Recruitment 2023
Kerala Pravasi Welfare Board (കേരള പ്രവാസി വെൽഫെയർ ബോർഡ്)
കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ ബോർഡാണ് കേരള പ്രവാസി വെൽഫെയർ ബോർഡ് അഥവാ The Kerala Non-Resident Keralites Welfare Board a.k.a KNRKWB. പ്രവാസികളുടെ ക്ഷേമത്തിനായി കേരള സർക്കാർ തുടങ്ങിവെക്കുന്ന പദ്ദതികൾ, സ്കീമുകൾ, ലോണുകൾ തുടങ്ങി അനേകം സഹായങ്ങളും, സാമ്പത്തികമായ സഹകരണവും ഇതിലൂടെ നൽകുന്നു. കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. (Kerala Pravasi Board)
വിദേശങ്ങളിലെ തൊഴിൽപരമായ കാര്യങ്ങളിലും, വിദേശത്തുള്ള പ്രവാസിയുടെ ക്ഷേമം അന്വേഷിക്കുന്ന കേരള സർക്കാരിന്റെ തന്നെ മറ്റൊരു വിഭാഗമായ നോർക്ക സമാന രീതിയിൽ പ്രവർത്തിച്ചു പോരുന്നു. കൂടുതലും വിദേശ നിയമനങ്ങൾ, വിദേശത്തിരിക്കുമ്പോൾ അവിടത്തെ ക്ഷേമം, പ്രശ്നപരിഹാരം, സഹായങ്ങൾ എന്നിവയാണ് നോർക്ക ലക്ഷ്യമിടുന്നതെങ്കിൽ, പ്രവാസി ബോർഡ് ഇങ്ങു കേരളത്തിൽ, നാട്ടിൽ പ്രവാസിയെയും, പ്രവാസിയുടെ കുടുംബത്തെയും സഹായിക്കാനാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.
Also look : പുതിയതായി വിളിച്ച സർക്കാർ ജോലികളുടെ ലിസ്റ്റ്
പ്രവാസി നാട്ടിലേക്ക് തിരിച്ചു വരികയാണെങ്കിൽ, ഇവിടെ പുതിയ സംരഭം തുടങ്ങുക, ഇവിടെ പുതിയ ജോലി കണ്ടെത്തുക, വരുമാന മാര്ഗങ്ങള് സൃഷ്ടിക്കുക എന്നതും പ്രവാസി ബോർഡിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. 2008 ലെ പ്രവാസി ആക്ട് ലൂടെയാണ് പ്രവാസി ക്ഷേമ ബോർഡ് നിലവിൽ വരുന്നത്.
ബോർഡിനെ പറ്റി
പ്രധാന സ്കീമുകൾ : പ്രവാസിക്കുള്ള പെൻഷൻ സ്‌കീം, കുടുംബ പെൻഷൻ സ്‌കീം, ട്രീറ്റ്മെന്റ് അസിസ്റ്റൻസ്, കല്യാണത്തിനുള്ള സാമ്പത്തിക സഹായം, ഗർഭസ്ഥ അവസ്ഥക്ക് നൽകുന്ന സ്കീമുകൾ, കുട്ടികളുടെയും പ്രവാസിയുടെയും വിദ്യഭ്യാസത്തിനു വേണ്ടിയുള്ള സ്കീമുകൾ, മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സ്കീമുകൾ, ജോലി ചെയ്യാനാവാത്ത വിധ ശാരീരിക ദൗർബല്യം വന്നവർക്കുള്ള മെഡിക്കൽ & ഫൈനാൻഷ്യൽ സ്കീമുകൾ തുടങ്ങി അനേകം തരത്തിലുള്ള സ്കീമുകളും, പദ്ധതികളും പ്രവാസികൾക്കായി പ്രവാസി ബോർഡിന്റെ കീഴിൽ കേരള സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
അംഗത്വം : ഏകദേശം 4 ലക്ഷത്തോളം ആളുകളാണ് ഇതുവരെ പ്രവാസി ക്ഷേമ ഫണ്ടിന്റെ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദേശത്ത് 2 വർഷമെങ്കിലും ചുരുങ്ങിയത് ചിലവഴിച്ച ഒരു പ്രവാസിക്ക് ഈ ഫണ്ടിൽ അംഗത്വം ലഭിക്കും.
ബന്ധപ്പെടാനുള്ള ഓഫീസുകൾ
തെക്കൻ കേരളം : ഹെഡ് ഓഫീസ് തിരുവനന്തപുരത്താന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേൽനോട്ടം ഇവിടെയായിരിയ്ക്കും. തൈക്കാടുള്ള സർക്കാർ ഗസ്റ്റ് ഹൗസിനടുത്ത് നോർക്ക സെന്ററിലാണ് ഓഫീസ്. Phone: +91 471 278 5500
വടക്കൻ കേരളം : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളുടെ മേൽനോട്ടം കോഴിക്കോടുള്ള പ്രാദേശിക ഓഫീസാണ് വഹിക്കുന്നത്. കോഴിക്കോട് ലിങ്ക് റോഡിലെ സമോറിന് സ്‌ക്വയർ ലെ ആദ്യ നിലയിലാണ് ഓഫീസ്. ഫോൺ : 0495-2304604
മധ്യകേരളം : കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളുടെ മേൽനോട്ടം എറണാകുളം പ്രാദേശിക ഓഫിസിലാണ്. കൊച്ചി കലൂരുള്ള, നെഹ്‌റു സ്റ്റേഡിയത്തിനു അടുത്താണ് ഓഫീസ്. ഫോൺ : +91 484 233 1066
ഇതുകൂടാതെ വെൽഫെയർ ബോർഡിന്റെ ലിയേസൻ ഓഫീസറുടെ കാര്യാലയം,മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പിഎച് ടവറിലാണൂള്ളത്.
പ്രവാസി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം - ഇവിടെ തുറക്കുക
Kerala Pravasi Board Latest Vacancies
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രവാസി ബോർഡിന്റെ കീഴിൽ ഒട്ടനവധി ജോലി ഒഴിവുകൾ വരാറുണ്ട്. അത്തരത്തിൽ വരുന്ന ജോലി ഒഴിവുകളാണ് ചുവടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. താല്പര്യം ഉള്ളവർക്ക് യോഗ്യത അനുസരിച്ചു അപേക്ഷകൾ ഓൺലൈനായി അയക്കാം.
Latest KNRKWB vacancies
ഒഴിവുകൾ അവസാന തിയതി അപേക്ഷ ലിങ്ക്
അക്കൗണ്ട്സ് ഓഫീസർ 3 മാർച്ച് 2023 Apply Here
ഐടി & സിസ്റ്റംസ് മാനേജർ 3 മാർച്ച് 2023 Apply Here
Summary : Kerala Pravasi Board vacancies