Ads Area

Promotion Policies

വിദ്യാഭ്യാസം, തൊഴിൽ, പഠനം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുന്ന ഒരു വാർത്താമാധ്യമാണ് പഠനം എന്ന ബ്ലോഗ്. ഇതിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഗുണനിലവാരമുള്ള സോഴ്‌സുകളിൽ നിന്ന് എടുത്തോ, അല്ലെങ്കിൽ സൈഡ് അഡ്മിനിസ്ട്രേഷൻ നടത്തുന്നവർ വ്യക്തിപരമായി വെരിഫിക്കേഷൻ നടത്തുന്നവയോ ആണ്. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ, ഈ വെബ്‌സൈറ്റിൽ പരസ്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി/സ്ഥാപനം എന്നിവക്കുള്ള പൊതു നിയമാവലികളാണ്.

തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ തൊഴിൽ ഒഴിവുകൾ, വിദേശത്തേക്ക് റിക്രൂട്മെന്റനടത്തുന്ന ഏജൻസികളുടെ ഒഴിവുകൾ, മറ്റു കൺസൾട്ടൻസി എന്നിവരുടെ ഒഴിവുകളാണ് പൊതുവിൽ ഈ ബ്ലോഗിൽ പരസ്യപ്പെടുത്താറുള്ള ചില തൊഴിലുകൾ. വെബ്‌സൈറ്റിൽ വാർത്ത രൂപത്തിലുള്ള ലേഖനങ്ങളായാണ് തൊഴിൽ പ്രസിദ്ധീകരിക്കുക.

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി/സ്ഥാപനം എന്നിവയുടെ പരസ്യങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. അതും വെബ്‌സൈറ്റിലെ ലേഖന രൂപത്തിലുള്ള പോസ്റ്റുകളായിട്ടാണ് ഇടുക.

സൗജന്യമായ ഓഫറുകളോ, ജോലികളോ ആണെങ്കിൽ മാത്രം ഇതിൽ പോസ്റ്റ് ചെയ്യാനും സൗജന്യമായിരിക്കും. പക്ഷെ ഉദ്യോഗാര്ഥിയുടെ പക്കൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പണം,പാരിതോഷികം സ്വീകരിക്കുന്നുണ്ടെങ്കിൽ പരസ്യത്തിനും പണം ഈടാക്കുന്നതാണ്. ഉദ്യോഗാര്ഥിയുടെ പക്കൽ നിന്നും പണം നേരിട്ട് സ്വീകരിക്കുന്നില്ലെങ്കിലും, ഒഴിവുകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നതിന് കമ്പനികളിൽ നിന്ന് പൈസ സ്വീകരിക്കുന്നതും അതിൽ പെടും. സാമ്പത്തികമായ എന്തെങ്കിലും നേട്ടത്തിന് ചെയുന്ന എല്ലാ പ്രക്രിയകൾക്കും പരസ്യ സർവീസ് ചാർജുകൾ ബാധകമാണ്. 

ഉദ്യോഗാർത്ഥി / വിദ്യാർത്ഥിയുടെ പക്കൽ നിന്ന് ജോലിയോ, സർവീസോ നൽകുന്നതിന് മുൻപ്പ് രെജിസ്ട്രേഷൻ ഫീസ്,സർവീസ് ചാർജ്ജ് തുടങ്ങി ഇതിനത്തിലും ആദ്യമേ പണം വാങ്ങിക്കുന്ന ഒരു ഏജൻസികൾക്കും ഈ വെബ്‌സൈറ്റിൽ പരസ്യങ്ങൾ നല്കുനന്നതല്ല. സർവീസ് ലഭിച്ച ശേഷമോ, ജോലി ലഭിച്ച ശേഷമോ കംമീഷൻ തുകകൾ കൈപ്പറ്റുന്ന സംവിധാനം മാത്രമേ പഠനം ബ്ലോഗ് പ്രോത്സാഹിപ്പിക്കുന്നുള്ളൂ. 

സ്വാശ്രയ കമ്പനികൾ, വിദേശ കമ്പനികൾ, വിദേശത്തേക്കുള്ള ജോലികൾ, കോർപറേറ്റ് ജോലികൾ എന്നിവക്ക് തൊഴിൽ വിജ്ഞാപനങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കാൻ മേല്പറഞ്ഞ എല്ലാ നിബന്ധനകളും പാലിക്കണമെന്നതിനുപരി താഴെ കൊടുത്തിരിക്കുന്ന നിബന്ധനകളും പാലിക്കണം.

  1. പരസ്യം നൽകുന്ന വ്യക്തി, അല്ലെങ്കിൽ വ്യക്തി പ്രതിനിധാനം ചെയ്യുന്ന സ്ഥാപനം എന്നിവയുടെ പേര്, മേൽവിലാസം, എന്നിവ നൽകണം.
  2. ഇൻചാർജുള്ള വ്യക്തിയുടെ ഫോട്ടോ സഹിതമുള്ള ഐഡിപ്രൂഫിന്റെ ഒരു പകർപ്പ് ലഭ്യമാക്കണം.
  3. പ്രവർത്തിക്കുന്ന സ്ഥാപനം, ഏജൻസി, കൺസൾട്ടൻസി, സ്റ്റാർട്ടപ്പ് എന്തുമാവട്ടെ ഭാരത സർക്കാരിന്റെ കീഴിൽ പ്രവർത്തനാനുമതി ലഭിച്ചതിന്റെ രെജിസ്ട്രീഷൻ വിവരങ്ങൾ നൽകണം. 
  4. പ്രവർത്തന ലൈസൻസ്, ഏജൻസി രെജിസ്ട്രേഷൻ നമ്പർ, തുടങ്ങിയവയുടെ വിവരങ്ങൾ ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ പകർപ്പായി നൽകണം.
  5. സ്ഥാപനത്തിലേക്ക് ഉദ്യോഗാര്ഥി നൽകുന്ന സ്വകാര്യ വിവരങ്ങൾ മറ്റേതെങ്കിലും കമ്പനികളിലേക്കോ, thirdparty ഉപയോഗങ്ങൾക്കോ പ്രയോജനപെടുതുന്നുണ്ടെങ്കിൽ ഇവിടെ പ്രൊമോഷൻ ലഭിക്കുന്നതല്ല. വ്യക്തിവിവരം സ്വകാര്യതയുടെ ഭാഗമായി സൂക്ഷിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് സഹകരണംലഭിക്കയുള്ളൂ.

മുകളിൽ വിവരിച്ചിട്ടുള്ള കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, അന്വേഷണങ്ങൾക്ക് ഇവിടെ കൊടുത്തിട്ടുള്ള ഫോം വഴി ബന്ധപ്പെടാം.