RBI Recruitment
എന്താണ് ആർ ബി ഐ?
ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ആയ ആർബിഐ ഇന്ത്യൻ ബാങ്കിംഗ് ഇടപാടുകളുടെ നിയന്ത്രണാധികാരം നിക്ഷിപ്തമായിരിക്കുന്ന റെഗുലേറ്ററി സ്ഥാപനം കൂടിയാണ്. ഇന്ത്യൻ നാണയത്തിന്റെ നിർമ്മാണവും നിയന്ത്രണവും വിതരണവും നിയന്ത്രിക്കുന്നത് ആർ ബി ഐ ആണ് (RBI Latest Vacancies).
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് ആർ ബി ഐ പ്രവർത്തിക്കുന്നത്.
1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലൂടെയാണ് 1935ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്. അന്ന് കൊൽക്കത്തയായിരുന്നു ആർ ബി ഐയുടെ ആസ്ഥാനം. 1937-ൽ അത് മുംബൈയിലേക്ക് മാറ്റി. 1949 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾ ആർ ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം:
Click here.
ആർ ബി ഐയുടെ പ്രവർത്തനങ്ങൾ
ഇന്ത്യ ഗവൺമെന്റ് നിയമിക്കുന്ന ഡയറക്ടർമാരുടെ ബോർഡാണ് റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ശക്തികാന്ത് ദാസ് ഐ എ എസ് ആണ് ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ .
റിസർവ് ബാങ്ക് ഗവർണറും നാല് ഡെപ്യൂട്ടി ഗവർണർമാരും ഉൾപ്പെടുന്ന ഔദ്യോഗിക ഡയറക്ടർമാരും, ഗവൺമെന്റ് ശിപാർശ ചെയ്ത വിവിധ മേഖലകളിൽ നിന്നുള്ള പത്തു ഡയറക്ടർമാരും നാല് ലോക്കൽ ബോർഡുകളിൽ നിന്നുള്ള ഡയറക്ടർമാരും രണ്ട് ഗവൺമെന്റ് പ്രതിനിധികളും ഉൾപ്പെടുന്ന അനൗദ്യോഗിക ഡയറക്ടർമാരും ആർ ബി ഐയുടെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുന്നു.
പ്രാദേശിക ഇടപാടുകളിൽ ആർബിഐക്കു നിർദ്ദേശങ്ങൾ നൽകുവാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രാദേശിക ബോർഡുകൾ നാലെണ്ണമാണ്.
ഇന്ത്യയുടെ കിഴക്ക് തെക്ക് വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ഇവ പ്രവർത്തിക്കുന്നു.
ആർബിഐയുടെ പ്രാദേശിക ബോർഡുകളിൽ പടിഞ്ഞാറൻ മേഖലയുടെ ആസ്ഥാനം മുംബൈയിലും കിഴക്കൻ മേഖലയിലേത് കൊൽക്കത്തയിലും പ്രവർത്തിക്കുന്നു.
വടക്കൻ മേഖലയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. തെക്കൻ മേഖലയുടേത് ചെന്നൈയും.
ഇന്ത്യയുടെ ധനകാര്യ വ്യവസ്ഥയെ നിരീക്ഷിക്കുവാനും അതിനു മേൽനോട്ടം വഹിക്കുവാനുമായി രൂപം കൊടുത്ത ബി എഫ് എസും (The Board for Financial Supervision BFS) ആർ ബി ഐയുടെ കീഴിൽ പ്രവർത്തിക്കുന്നു.
രാജ്യത്തിന്റെ മൊത്തത്തിലുള്ള ധനപരമായ മേൽനോട്ടം വഹിക്കുന്നതിന് പുറമേ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മുന്നിൽ കണ്ടുകൊണ്ടുള്ള സാമ്പത്തിക നയങ്ങൾ ആവിഷ്കരിക്കുവാനും ആർബിഐയെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യൻ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും നിർമ്മാണം, വിതരണം, നശീകരണം എന്നിവയെല്ലാം ആർ ബി ഐയിലൂടെയാണ് നടക്കുന്നത്.
ഇതോടൊപ്പം തന്നെ രാജ്യത്താകെയുള്ള ബാങ്കിംഗ് ഇടപാടുകളുടെ മാർഗ്ഗരേഖകൾ നിർണയിക്കുന്നതും വിദേശ വിനിമയത്തെ നിയന്ത്രിക്കുന്നതും ആർ ബി ഐ ആണ്.
ഇന്ത്യയിലെ പണക്കൈമാറ്റ വ്യവസ്ഥകളെ നിശ്ചയിക്കുന്നത്തിനുള്ള ചുമതലയും ആർ ബി ഐക്കാണ്. ഇതിനെല്ലാമുപരി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ബാങ്ക് ആയും ആർ ബി ഐ പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ ആകെ 31 ഓഫീസുകളാണ് ആർ ബി ഐക്കുള്ളത്. ഇതുകൂടാതെ ആർ ബി ഐ അക്കാദമി, കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് കോളേജ്, സ്വയംഭരണാധികാരമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ബാങ്കിംഗ് തുടങ്ങിയ ട്രെയിനിങ് സ്ഥാപനങ്ങളും ആർ ബി ഐക്കുകീഴിൽ പ്രവർത്തിക്കുന്നു.
ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ (DICGC), ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL), റിസർവ് ബാങ്ക് ഇൻഫർമേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (ReBIT), ഇന്ത്യൻ ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് അലയ്ഡ് സർവീസസ് (IFTAS), റിസർവ് ബാങ്ക് ഇന്നോവേഷൻ ഹബ്ബ് (RBIH). എന്നിവ ആർ ബി ഐ യുടെ ഉപസ്ഥാപനങ്ങളാണ്.
ആർബിഐയിലെ തൊഴിലവസരങ്ങൾ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലഭിക്കുന്ന കരിയർ ഏതൊരുദ്യോഗാർത്ഥിയുടെയും സ്വപ്നമാണ്.
മികച്ച ഒരു കരിയർ നേടുന്നതിനൊപ്പം തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഭാഗഭാക്കാകുവാനും ആർബിഐ അവസരമൊരുക്കുന്നു.
RBI Latest Vacancies