RRCB Recruitment
What is RRCB?
ആർ ആർ സി ബി (Railway Recruitment Control Board-RRCB) ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ് സി ഗ്രൂപ്പ് ഡി നോൺ ഗസറ്റഡ് സിവിൽ സർവീസസ്/ എഞ്ജിനിയറിങ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്ന ഗവൺമെന്റ് റിക്രൂട്ടിംഗ് ഏജൻസിയാണ് (RRCB Latest Vacancies).
1998 റെയിൽവേ മന്ത്രാലയമാണ് ആർ ആർ സി ബി ക്ക് രൂപം നൽകിയത്. ആനന്ദ മതുർ ആണ് ഇപ്പോഴത്തെ ചെയർമാൻ.
ആർ ആർ സി ബിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാം: Click here.
RRCB Functions
ആർ ആർ സി ബിക്ക് കീഴിൽ ആകെ 21 റെയിൽവേ റിക്രൂട്ടിംഗ് ബോർഡുകളാണ് പ്രവർത്തിക്കുന്നത്.
അഹമ്മദാബാദ്, അജ്മീർ, അലഹബാദ്, ബാംഗ്ലൂർ, ഭോപ്പാൽ, ഭുവനേശ്വർ, ഭിലാസ്പൂർ, ചണ്ഡിഗഡ്, ചെന്നൈ, ഘോരഘ്പൂർ, ഗുവാഹത്തി, ജമ്മു ആൻഡ് കാശ്മീർ, കൊൽക്കത്ത, മാൽഡ, മുംബൈ, മുസാഫർ പൂർ, പട്ന, റാഞ്ചി, സിക്കന്തരാബാദ്, സില്ലഗുരി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അവ (RRCB Jobs).
നിയമന ഇടപാടുകളുടെ നയനിർമ്മാണം, റെയിൽവേ റിക്രൂട്ടിംഗ് ബോർഡുകളുടെ പ്രവർത്തന നിയന്ത്രണം,
അവയുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവയെല്ലാമാണ് ആർ ആർ സി ബി യുടെ പ്രവർത്തനങ്ങൾ.
എ എൽ പി ആൻഡ് ടെക്‌നീഷ്യൻ, ആർ ആർ ബി എൻ ടി പി സി, ആർ ആർ ബി ജെ ഇ എന്നിവയാണ് ആർ ആർ സി ബി നടത്തുന്ന പ്രധാന പരീക്ഷകൾ.
അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും ടെക്‌നീഷ്യൻസിനെയും കണ്ടെത്തുവാൻ നടത്തുന്ന പരീക്ഷയാണ് എ എൽ പി ആൻഡ് ടെക്‌നീഷ്യൻ (RRCB Recruitment).
കൊമേർസ്യൽ അപ്പ്രെന്റിസ്, ഗുഡ്സ് ഗാർഡ്, ട്രാഫിക് അപ്പ്രെന്റിസ്, ട്രാഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ
എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ കണ്ടെത്തുവാനായി നടത്തുന്ന എൻ ടി പി സി (Non-Technical Popular Categories-NTPC) പരീക്ഷയാണ് ആർ ആർ ബി എൻ ടി പി സി (RRCB Careers).
ആർ ആർ ബി ജെ ഇ പരീക്ഷയിലൂടെ ജൂനിയർ എൻജിനീയർ (ജെ ഇ), ജുനി എഞ്ചിനീയർ (ഇൻഫർമേഷൻ ടെക്നോളജി),
ഡീപോട്ട് മെറ്റിരിയൽ സൂപെറിണ്ടെന്റ് (ഡി എം എസ് ) കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (സി എം എ) എന്നിങ്ങനെയുള്ള ഇന്ത്യൻ റെയിൽവേയിലെ തസ്തികളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു.
2019ൽ മാത്രം ഒരു ലക്ഷം ഒഴിവുകളാണ് ആർ ആർ സി ബി ഈ മൂന്നു പരീക്ഷകളിലും ആയി പ്രഖ്യാപിച്ചത്.
അതിൽ ആറുപത്തി നാലായിരത്തിലധികം ഒഴിവുകൾ എ എൽ പി ആൻഡ് ടെക്നീഷ്യൻ വിഭാഗത്തിൽ ആയിരുന്നു.
RRCB Job Opportunities
ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ ഗ്രുപ്പ് സി, ഗ്രൂപ്പ് സി തസ്തികളിൽ മികച്ച തൊഴിൽ അവസരങ്ങളാണ് ആർ ആർ സി ബി പ്രദാനം ചെയ്യുന്നത്.
ആർ ആർ സി ബി നടത്തുന്ന മത്സര പരീക്ഷകളിലൂടെ ഇന്ത്യൻ റെയിൽവേയിലെ വ്യത്യസ്ത മേഖലകളിൽ ടെക്‌നീഷ്യൻ-നോൺ ടെക്‌നീഷ്യൻ തസ്തികളിൽ ഉദ്യോഗഗാർഥികൾക്ക് ജോലി നെടുവാനാകും.
RRCB Latest Vacancies