SAIL Recruitment
എന്താണ് SAIL?
സെയിൽ (Steel Authority of India Limited-SAIL) ഇന്ത്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളാണ് (SAIL Latest Vacancies).
കേന്ദ്ര ഉരുക്കു മന്ത്രാലയത്തിന്റെ പ്രവർത്തിക്കുന്ന സെയിലിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്. സോമാ മോണ്ടാലാണ് ഇപ്പോഴത്തെ ചെയർമാൻ.
1954ൽ സ്ഥാപിതമായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിൽ നിന്നാണ് സെയിൽ രൂപീകൃതമാകുന്നത്. അഞ്ച് ഇന്റഗ്രേറ്റഡ് പ്ലാന്റുകളിലും മൂന്ന് സ്പെഷ്യൽ പ്ലാന്റുകളിലുമായ് വിവിധ ഉദ്ദേശങ്ങൾക്കായുള്ള ഇരുമ്പ് - സ്റ്റീൽ ഉൽപ്പന്നങ്ങൾ സെയിൽ നിർമ്മിക്കുന്നു (SAIL jobs).
സംസ്കൃതവസ്തുക്കൾ ധാരാളമായി ലഭിക്കുന്ന ഇന്ത്യയുടെ കിഴക്കൻ മേഖലയിലും മധ്യമേഖലയിലും ആണ് ഈ പ്ലാന്റുകൾ സ്ഥിതി ചെയ്യുന്നത്.
ഉരുക്കു നിർമ്മാണ മേഖലയുടെ നേതൃത്വസ്ഥാനം കൈവരിക്കുവാനും ഗുണമേന്മയിലും ഉത്പാദനക്ഷമതയിലും വരുമാനത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ലോകനിലവാരത്തിലുള്ള ഒരു കോർപ്പറേഷനായി മാറുവാനും സെയിൽ ലക്ഷ്യമിടുന്നു.
സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സ്ഥാപനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം:Click here.
SAILന്റെ പ്രവർത്തനങ്ങൾ
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന പൊതുമേഖലാ സ്ഥാപനമാണ് സെയിൽ. വിപുലമായ നവീകരണ പരിപാടികളിലൂടെ സെയിലിനെ ആധുനികവൽക്കരിക്കുവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഗവൺമെന്റ് (SAIL Careers).
റൂർക്കേല സ്റ്റീൽ പ്ലാന്റ്, ഭിലായി സ്റ്റീൽ പ്ലാന്റ്, ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്, ബൊക്കാറോ സ്റ്റീൽ പ്ലാന്റ്, ഐ ഐ എസ് സി ഒ സ്റ്റീൽ പ്ലാന്റ് എന്നിവയാണ് സെയിലിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാന സ്റ്റീൽ പ്ലാന്റുകൾ.
റൂർക്കേല സ്റ്റീൽ പ്ലാന്റ് ആണ് ഇതിൽ ആദ്യം നിലവിൽ വന്നത്. ഇന്ത്യയുടെ പൊതുമേഖലയിലുള്ള ആദ്യത്തെ സ്റ്റീൽ പ്ലാന്റും ജർമ്മനിയുടെ സഹകരണത്തോടെ ഒഡീഷയിൽ 1959ൽ നിലവിൽ വന്ന റൂർക്കേല സ്റ്റീൽ പ്ലാന്റ് ആണ്.
1959ൽ സോവിയറ്റ് യൂണിയനുമായുള്ള സഹകരണത്തോടെ ഛത്തീസ്ഗഡിൽ സ്ഥാപിച്ച സ്റ്റീൽ പ്ലാന്റ് ആണ് ഭിലായി സ്റ്റീൽ പ്ലാന്റ്.
ബ്രിട്ടീഷ് സഹകരണത്തോടെയാണ് പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ സ്വദേശി സ്റ്റീൽ പ്ലാന്റായ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സോവിയറ്റ് യൂണിയന്റെ പങ്കാളിത്തത്തിൽ 1965ലാണ് ജാർഖണ്ഡിൽ സ്ഥാപിക്കുന്നത്.
പശ്ചിമ ബംഗാളിലെ ഐ ഐ എസ് സി ഒ സ്റ്റീൽ പ്ലാന്റിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലാസ്റ്റ് ഫർണസ് സ്ഥിതി ചെയ്യുന്നത്.
കൂടാതെ ഇന്ത്യൻ സർക്കാരിന് കീഴിലുള്ള ആയുധ നിർമ്മാണ കമ്പനിയായ ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറീസിന് ഉരുക്ക് സപ്ലൈ ചെയ്യുന്ന ദുർഗാപൂരിലെ ആലോയി സ്റ്റീൽ പ്ലാന്റ്, തമിഴ്നാട്ടിലെ സേലം സ്റ്റീൽ പ്ലാന്റ് കർണാടകത്തിലെ വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡ് എന്നിവയെല്ലാം സെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളാണ്.
മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ ഫെറോ അലോയ് പ്ലാന്റും ജാർഖണ്ഡിലെ ഭണ്ഡാരിദയിലും റാഞ്ചി റോഡിലും രാംഗഢിലും ചത്തീസ്ഗഡിലെ ഭിലായിയിലുമായി നാലോളം റിഫ്രാക്ടറി യൂണിറ്റുകളും സെയിലിന്റെതായി പ്രവർത്തിക്കുന്നു.
ഒരു വർഷം 20.63 ദശലക്ഷം ടൺ സ്റ്റീൽ ഉല്പാദിപ്പിക്കുവാനുള്ള ശേഷി ഇപ്പോൾ സെയിലിനുണ്ട്. 2025 ഓടുകൂടി ഇത് 50 ദശലക്ഷം ആയി ഉയരുമെന്നാണ് കരുതപ്പെടുന്നത്.
SAIL തൊഴിലവസരങ്ങൾ
2022ലെ കണക്ക് അനുസരിച്ച് അറുപതിനായിരത്തിലധികം ജീവനക്കാരാണ് സെയിലിൽ പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇതിൽ ഗണ്യമായ വർദ്ധന ഉണ്ടാകും.
ഉരുക്കുനിർമാണവുമായി ബന്ധപ്പെട്ട മേഖലയിൽ വൈവിധ്യമാർന്ന ധാരാളം തൊഴിലവസരങ്ങൾ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗാർത്ഥികൾക്കായി പ്രദാനം ചെയ്യുന്നുണ്ട്.
SAIL Latest Vacancies