SBI Recruitment
What is SBI or State Bank of India
എസ് ബി ഐ (State Bank of ഇന്ത്യൻ -SBI) ഒരു ഇന്ത്യൻ ബഹുരാഷ്ട്ര പൊതുമേഖലാ ധനകാര്യ - സാമ്പത്തിക സേവന സ്ഥാപനമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ഞൂറ് കമ്പനികളിൽ ഒന്നാണ് എസ് ബി ഐ (Fortune 500 Company). രാജ്യത്തെ മുഴുവൻ ബാങ്കിംഗ് ഇടപാടുകളുടെയും നാലിലൊന്നു ഭാഗം നടക്കുന്നത് എസ് ബി ഐയുടെ കീഴിലാണ് (SBI Latest Vacancies).
ഇന്ത്യൻ സാമ്പത്തിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ബി ഐയുടെ ഇപ്പോഴത്തെ ചെയർമാൻ ദിനേഷ് കുമാർ ഖാരയാണ്.
മുംബൈയാണ് ആസ്ഥാനം. നാലുലക്ഷം കോടിയിലധികമാണ് എസ് ബി ഐയുടെ വാർഷിക വരുമാനം.
ഇരുന്നൂറ് വർഷത്തെ പ്രവർത്തന പരിചയത്തിലൂടെ മറ്റേതൊരു ബാങ്കിംഗ് സ്ഥാപനത്തെക്കാളും വിശ്വാസ്യത തങ്ങൾക്കു നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന എസ് ബി ഐ,
ഉപഭോക്താക്കൾക്ക് നൽകുന്ന പ്രാധാന്യവും ഇടപാടുകളിൽ പുലർത്തുന്ന സുതാര്യതയും വഴി ഇതു നിലനിർത്തുവാനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ സ്ഥാപിതമായ ബാങ്ക് ഓഫ് കൽക്കട്ടയുടെ പിൻഗാമിയാണ് എസ് ബി ഐ.
പിൽക്കാലത്ത് ബാങ്ക് ഓഫ് കൽക്കട്ട ബാങ്ക് ഓഫ് ബംഗാൾ ആയി മാറുകയും ഇതേ രീതിയിൽ ബാങ്ക് ഓഫ് ബോംബെയും ബാങ്ക് ഓഫ് മദ്രാസും നിലവിൽ വരികയും ചെയ്തു. ഈ സ്ഥാപനങ്ങളാണ് ഇന്ത്യയിൽ മോഡേൺ ബാങ്കിംഗിന് തുടക്കം കുറിച്ചത്.
1921ൽ ഈ ബാങ്കുകളിൽ ലയിച്ച് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകൃതമാവുകയും ചെയ്തു.
1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലൂടെ ഇന്ത്യൻ റിസർവ് ബാങ്ക് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
കൂടുതൽ അറിയാനായി എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക: Click here.
എസ് ബി ഐയുടെ പ്രവർത്തനങ്ങൾ
ബാങ്കിംഗ് സ്ഥാപനം എന്നതിലുപരി എസ് ബി ഐ ജനറൽ ഇൻഷുറൻസ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ് എസ് ബി ഐ മ്യൂച്ച്വൽ ഫണ്ട്, എസ് ബി ഐ കാർഡ് എന്നിങ്ങനെ അനേകം സഹോദര സ്ഥാപനങ്ങളിലൂടെ എസ് ബി ഐ വ്യവസായം വിപുലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കാർക്ക് ബാങ്കിംഗ് നടത്തുവാനുള്ള പ്രഥമ മാർഗമായി മാറുകയാണ് എസ് ബി ഐയുടെ ലക്ഷ്യം.
ലളിതവും സംവേദനക്ഷമവും നവീനവുമായ ഒരു ബാങ്കിംഗ് സംസ്കാരം രൂപപ്പെടുത്തിയെടുത്ത് ഈ ലക്ഷ്യത്തിലേക്ക് എത്താം എന്ന് എസ്ബിഐ വിഭാവനം ചെയ്യുന്നു.
ഇരുപത്തിരണ്ടായിരം ശാഖകളാണ് ഇന്ത്യയിൽ എസ് ബി ഐയുടേതായ് ഉള്ളത്. അറുപത്തിരണ്ടായിരത്തിലധികം എ ടി എമ്മുകളും എസ് ബി ഐക്കുണ്ട്.
ഇന്ത്യയ്ക്ക് പുറത്ത് മുപ്പത്തിയൊന്ന് രാജ്യങ്ങളിലായി ഇരുന്നൂറ്റി ഇരുപത്തൊമ്പത് എസ് ബി ഐ ശാഖകൾ പ്രവർത്തിക്കുന്നു.
SBI Recruitment 2023
രണ്ടു ലക്ഷത്തി നാല്പത്തയ്യായിരത്തിലധികം ഉദ്യോഗസ്ഥരാണ് എസ് ബി ഐയുടെ തൊഴിൽ ശക്തി. അതിൽ ഇരുപത്തിയാറു ശതമാനം വനിതാ ജീവനക്കാരാണ്. ആകെ ജീവനക്കാരിൽ 44 ശതമാനം പേർ ഓഫീസർ റാങ്കിലുള്ളവരുമാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ എസ് ബി ഐയിലെ കരിയർ ബാങ്കിംഗ് മേഖലയിത്തന്നെ ലഭിക്കാവുന്ന ഏറ്റവും മികച്ച കരിയർ ആണ്.
SBI Latest Vacancies 2023
SBI SO Recruitment 2023 – senior executive statistics (Last Date : 15 March 2023)
SBI SO Recruitment 2023 – Faculty Executive Education (Last Date : 15 March 2023)
SBI SO Recruitment 2023 Date extended; Apply now (Last Date : 24 February 2023)
Summary : SBI Latest Vacancies