Shipping Corporation Recruitment
SCI Latest Vacancies 2023
രാജ്യാന്തര അന്താരാഷ്ട്ര സമുദ്ര മാർഗ്ഗങ്ങളിൽ സർവീസ് നടത്തുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കമ്പനിയാണ് SCI (Shipping Corporation of India). ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷിപ്പിംഗ് കോർപ്പറേഷൻ ആണ് ഇത് (Shipping Corporation Latest Vacancies).
1961 ലാണ് SCI സ്ഥാപിതമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നഗരമായ മുംബൈയാണ് SCIയുടെ ആസ്ഥാനം. ബിനേഷ് കുമാർ ത്യാഗിയാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ.
പാസഞ്ചർ സർവീസുകളും ക്യാരിയർ സർവീസുകളും ഓഫ്ഷോർ സർവീസുകളും SCI പ്രദാനം ചെയ്യുന്നു.
ഔദ്യോഗിക വെബ്സൈറ്റിലൂടെ SCIയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം: Click here.
SCI Functions
ബൾക്ക് ക്യാരിയറുകൾ, ക്രൂഡോയിൽ ടാങ്കറുകൾ, പ്രോഡക്റ്റ് ടാങ്കറുകൾ, കണ്ടെയ്നർ വെസലുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, എൽ പി ജി ആൻഡ് ഓഫ് ഷോർ സപ്ലൈ വെസലുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഗതാഗത/ചരക്കു കപ്പലുകൾ SCIയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട് (SCI Careers).
ഇന്ത്യയിലെ കടൽ വഴിയുള്ള ചരക്ക് കൈമാറ്റത്തിന്റെ മൂന്നിലൊരു ഭാഗവും SCI വഴിയാണ് നടക്കുന്നത്. ഇതിൽ ദേശീയ-അന്തർദേശീയ ചരക്കു കൈമാറ്റങ്ങൾ ഉൾപ്പെടുന്നു.
ബ്രേക്ക് ബൾക്ക് സർവീസുകൾ, ഇന്റർനാഷണൽ കണ്ടെയ്നർ സർവീസുകൾ, ലിക്വിഡ്/ഡ്രൈ ബൾക്ക് സർവീസുകൾ, ഓഫ് സർവീസുകൾ , പാസഞ്ചർ സർവീസുകൾ എന്നിവ പ്രദാനം ചെയ്യുന്ന ഒരേ ഒരു ഇന്ത്യൻ ഷിപ്പിംഗ് കമ്പനിയും SCI ആണ്.
ഇന്ത്യയിലേക്ക് വിദേശ നാണ്യം എത്തിക്കുന്ന പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നു കൂടിയാണ് SCI. SCIയുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ വിഭാഗം കപ്പലുകൾ ഇന്ത്യൻ ഡിപ്പാർട്ട്മെന്റ്കളുടെയും കോർപ്പറേഷനുകളുടെയും ചരക്കു കൈമാറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുവാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് SCI എന്നതിനാൽ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്കും SCI ചെയ്യുന്ന സേവനം സവിശേഷമാണ് (Central Government Jobs).
അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയത ജലയാനങ്ങളിലൂടെയും അവയെ നിയന്ത്രിക്കുന്ന പരിശീലനവും അനുഭവസമ്പത്തും ശ്രദ്ധിച്ച കടലിലും കരയിലുമുള്ള ജീവനക്കാരിലൂടെയും SCI ആധുനിക ചരക്കുകൈമാറ്റ വ്യവസായത്തിൽ ആഗോളതലത്തിൽ തന്നെ ശക്തമായ സാന്നിധ്യമാണ്.
1961ൽ 19 ലോകകളുമായി ആരംഭിച്ച കമ്പനി ഇന്ന് 59 ലക്ഷം ടൺ ചരക്ക് കൈമാറ്റ ശേഷിയുള്ള ഒരു മൾട്ടി ഇൻഡസ്ട്രി ഭീമനായി വളർന്നു കഴിഞ്ഞു.
വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രകടനം 18 തവണയാണ് 'വളരെ മികച്ച'തായി വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഇതൊരു റെക്കോർഡ് ആണ്.
സമുദ്ര ഗതാഗത/കൈമാറ്റ വ്യവസായത്തിലും അതിനെ പിന്തുണയ്ക്കുന്ന തുറമുഖ/ ടെർമിനൽ സൗകര്യങ്ങളിലും വ്യാവസായികമായി ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ SCI പരിശ്രമിക്കുന്നു.
വിശ്വസ്തവുമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ
ഇന്ത്യൻ ഷിപ്പിംഗ് വ്യവസായത്തിലെ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് ആഗോളതലത്തിലെ ഊർജ്ജനിർമ്മാണ മേഖലയിലും ചരക്ക് കൈമാറ്റ വ്യവസായത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുവാൻ വിശ്വാസ്യവും സാമ്പത്തിക ഭദ്രതയുള്ളതുമായ സേവനങ്ങളിലൂടെ SCIയ്‌ക്ക് സാധിച്ചിട്ടുണ്ട്.
SCI Job Opportunities
സമുദ്ര ഗതാഗത വ്യവസായ മേഖലയിൽ ലോകത്തിലെ തന്നെ ശക്തമായ സാന്നിധ്യമായ ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻ SCI മികച്ച തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത് (SCI Jobs).
കേന്ദ്ര ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ മേഖലകളിൽ മികച്ച കരിയറുകൾ ഈ പൊതുമേഖലാ സ്ഥാപനം പ്രദാനം ചെയ്യുന്നു.
Shipping Corporation Latest Vacancies
ഷിപ്പിംഗ് കോർപ്പറേഷനിൽ ലോ ഓഫീസർ നിയമനം Last Date: 28 March 2023
ഷിപ്പിംഗ് കോർപ്പറേഷനിൽ ഫ്ലീറ്റ് പേഴ്സണൽ നിയമനം Last Date : 31 March 2023