Suchitwa Mission Recruitment
What is Suchitwa Mission?
കേരള ഗവൺമെന്റിനു കീഴിൽ മാലിന്യ നിർമ്മാർജ്ജന വിഭാഗത്തിന്റെ ടെക്നിക്ക് സപ്പോർട്ട് ഗ്രൂപ്പാണ് ശുചിത്വ മിഷൻ (Suchitwa Mission). ശുചിത്വ പരിപാലനത്തിൽ പ്രാദേശിക ഗവൺമെന്റുകൾക്ക് സാങ്കേതിക- ആസൂത്രണ പിന്തുണ നൽകുകയാണ് ശുചിത്വ മിഷന്റെ ധർമ്മം (Suchitwa Mission Latest Vacancies).
2008ൽ സ്ഥാപിതമായ ശുചിത്വമിഷന്റെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലകൃഷ്ണനാണ്. തിരുവനന്തപുരമാണ് സ്ഥാപനത്തിന്റെ ആസ്ഥാനം.
Suchitwa Mission Functions
മലിനീകരണ നിയന്ത്രണ മേഖലയിൽ വിവിധ പരിപാടികളുടെ ആസൂത്രണവും നടപ്പിലാക്കലും ക്രിയേറ്റീവ് വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കലും ട്രെയിനിങ് പ്രോഗ്രാമുകൾ ആരംഭിക്കലും ഈ മേഖലയെ സംബന്ധിച്ചുള്ള ഗവേഷണങ്ങൾക്ക് പിന്തുണ നൽകലും ശുചിത്വ മിഷന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു (Suchitwa Mission Jobs).
നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വച്ച് ഭാരത് മിഷന്റെ സേവനങ്ങൾ നടപ്പിലാക്കുവാനും സി സി ഡി യു (Communication and Capacity Development Unit) വിന്റെ പ്രവർത്തനങ്ങൾക്കുള്ള നോഡൽ ഏജൻസിയായും ശുചിത്വ മിഷൻ പ്രവർത്തിക്കുന്നു.
ആരോഗ്യ ജാഗ്രത എന്നു പേരിട്ട കേരളത്തിലെ മഴക്കാലത്തിനു മുമ്പുള്ള ശുചിത്വ പ്രവർത്തനങ്ങൾക്കും ഖര മാലിന്യ സംസ്കരണ പ്ലാന്റുകൾക്കും ഉറവിടത്തിൽ തന്നെ മാലിന്യം നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്കും സെപ്റ്റിക് മാലിന്യമടക്കമുള്ള ദ്രാവക മാലിന്യങ്ങളുടെ നിർമ്മാജനത്തിനും മാലിന്യനിർമ്മാരംഗത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുവാനും വിവിധതരത്തിലുള്ള മാലിന്യങ്ങളുടെ നിർമാർജനത്തിന് വേണ്ട മാനദണ്ഡങ്ങൾ രൂപപ്പെടുത്തി എടുക്കാനും ശുചിത്വമിഷൻ റൂറൽ പദ്ധതികളിലൂടെ പ്രാമുഖ്യം നൽകുന്നു.
നഗരങ്ങളിലെ മാലിന്യം നിവാരണം ചെയ്യുവാനായി അത്യാധുനിക റീസൈക്ലിംഗ് സംവിധാനവും വാതിൽ പടി സേവനവും ഹരിത കർമ്മ സേനയും അടക്കമുള്ള പദ്ധതികൾക്ക് ശുചിത്വമിഷൻ രൂപം കൊടുത്തു കൊണ്ടിരിക്കുന്നു (Suchitwa Mission Careers).
സുസ്ഥിരമായ ഒരു മാലിന്യനിവാരണ പദ്ധതിയും മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണവും ജൈവകൃഷിരീതിയിൽ ഊന്നിയ കാർഷിക വികസനവും ലക്ഷ്യമിട്ടുകൊണ്ട് ശുചിത്വ മിഷൻ രൂപപ്പെടുത്തിയ പദ്ധതിയാണ് ഹരിത കേരളം മിഷൻ (Kerala Government Jobs).
മാലിന്യ സംസ്കരണത്തെക്കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് ജൈവ അജൈവ മാലിന്യങ്ങളിൽ നിന്ന് പൂർണ്ണമായി വിമുക്തി നേടി കൊടുക്കുക എന്നതാണ് ഹരിത കേരളം മിഷന്റെ ഉദ്ദേശ്യം.
വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഉറവിടത്തിൽ തന്നെ പരിഹാരം കാണുവാനും കേന്ദ്രസർക്കാരിന്റെ ശുചിത്വ പരിപാലന പദ്ധതികൾ നടപ്പിലാക്കുവാനും മാലിന്യനിർമാർജനത്തെ കുറിച്ചുള്ള അവബോധം മലയാളികൾക്കിടയിൽ സൃഷ്ടിക്കുവാനും ശുചിത്വ മിഷൻ പ്രയത്നിക്കുന്നു (Suchitwa Mission Recruitment).
ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റും ഹരിത മിത്രം സ്മാർട്ട് കാർബറേജ് മോണിറ്ററിംഗ് സിസ്റ്റവും വഴിയിടം വഴിയോര വിശ്രമ കേന്ദ്രവും ശുചിത്വ മിഷൻ പുതുതായി ആവിഷ്കരിച്ച പദ്ധതികളാണ്.
പൊതു ശുചിത്വത്തിലൂടെയും മാലിന്യമുക്തമായ പരിസരത്തിലൂടെയും കേരളീയരുടെ ജീവിത നിലവാരം ഉയർത്തുവാനും അതുവഴി പരിസ്ഥിതി സൗഹാർദ്ദ പരമായ ഒരു സംസ്കാരം ഉരുവാക്കുവാനും ശുചിത്വ മിഷൻ ലക്ഷ്യമിടുന്നു.
Suchitwa Mission Job Opportunities
സംസ്ഥാന ഗവൺമെന്റിന്റെ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷൻ ആണ് ശുചിത്വ മിഷൻ.
ശുചിത്വ മിഷനിലൂടെ കേരളത്തിലെ മാലിന്യനിർമാർജന ഭാഗഭാക്കാകുന്നതിനോടൊപ്പം തന്നെ സർക്കാർ സർവീസിൽ മികച്ച ഒരു കരിയർ പടുത്തുയർത്തുവാനും സാധിക്കും.
Suchitwa Mission Latest Vacancies
to be updated soon...