Technopark Trivandrum
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി പാർക്കുകളിൽ ഒന്നായ ടെക്നോപാർക്ക് (Technopark) പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണ അവകാശമുള്ള സ്ഥാപനമാണ്. തലസ്ഥാനമായ തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്നത് (Technopark Latest Vacancies).
അമേരിക്കൻ സന്ദർശനത്തിനിടെ ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സന്ദർശിച്ച മുഖ്യമന്ത്രി ഇ കെ നായനാർക്ക് തോന്നിയ ആശയമാണ് ടെക്നോ പാർക്കിന്റെ സ്ഥാപനത്തിന് വഴി വച്ചത് (Technopark jobs).
1995ൽ പ്രസിഡന്റ് പി വി നരസിംഹ റാവു രാജ്യത്തിന് സമർപ്പിച്ച ടെക്നോപാർക്ക് എഴുപതിനായിരത്തിലധികം ഐ ടി പ്രൊഫഷനുകളുടെ തൊഴിൽ ദാതാവാണ്. എഴുന്നൂറ്റി അറുപത്താറ് ഏക്കറുകളിൽ പരന്നുകിടക്കുന്ന പാർക്കിൽ നൂറ്റിയാറു ലക്ഷം ചതുരശ്ര അടി ആകെ വലിപ്പമുള്ള കെട്ടിട സമുച്ചയങ്ങളിലായി നാനൂറ്റി എഴുപത് കമ്പനികൾ പ്രവർത്തിക്കുന്നു.
കേരള മുഖ്യമന്ത്രിയാണ് ടെക്നോപാർക്കിന്റെ ചെയർമാൻ. സഞ്ജീവ് നായരാണ് സി ഇ ഒ. Harmony@work എന്നതാണ് ടെക്നോപാർക്കിന്റെ ആപ്തവാക്യം.
ടെക്നോപാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കാം
Technopark and it's major activities
ഐ ടി രംഗത്തെ കമ്പനികളുടെയും പ്രൊഫഷണലുകളുടെയും പ്രധാന ചോയിസ് ആയി മാറുകയാണ് ടെക്നോപാർക്കിന്റെ ലക്ഷ്യം.
ഗുണമേന്മയേറിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ ഇൻഫർമേഷൻ ടെക്നോളജി - ഇലക്ട്രോണിക് രംഗങ്ങളിലെ വികസനം പരിപോഷിപ്പിക്കുവാനും ലോകനിലവാരത്തിലുള്ള ഒരു സാങ്കേതികവിദ്യാ പരിസ്ഥിതി കേരളത്തിൽ ഉരുവാക്കിയെടുക്കാനും ടെക്നോപാർക്ക് പരിശ്രമിക്കുന്നു (Technopark Careers).
ഇതോടൊപ്പം തന്നെ അതതു മേഖലകളിലെ ജീവനക്കാരുടെ കഴിവിന്റെയും പരിജ്ഞാനത്തിന്റെയും വർദ്ധനയും അവരുടെ കരിയർ വളർച്ചയുടെ പ്രോത്സാഹനവും ജീവിതശൈലിക്കനുസൃതമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതും ടെക്നോപാർക്കിന്റെ ലക്ഷ്യങ്ങളാണ്.
ഐ ടി/ ഐ ടി ഇ എസ് കമ്പനികൾ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട പന്ത്രണ്ട് കെട്ടിട സമുച്ചയങ്ങളാണ് ഇൻഫോപാർക്കിൽ ഉള്ളത്.
ഇവയിൽ ഏഴെണ്ണത്തിന് കേരളത്തിലെ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. പമ്പ, പെരിയാർ, നിള, ചന്ദ്രഗിരി, ഗായത്രി, ഭവാനി, തേജസ്വിനി എന്നിവയാണവ.
ഇതുകൂടാതെ സ്വകാര്യ കമ്പനികളുടെതായ ധാരാളം കെട്ടിടങ്ങളും കൂടാതെ ടെക്നോമാൾ എന്ന ഷോപ്പിംഗ് കോംപ്ലക്സും ജീവനക്കാരുടെ വിനോദത്തിനായുള്ള ടെക്നോപാർക്ക് ക്ലബ്ബും ടെക്നോപാർക്ക് ഗസ്റ്റ് ഹൗസും ഇവയെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റവും ടെക്നോപാർക്കിന്റെ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി ഐ ഐ ഐ ടി എം കെ (Indian Institute of Information Technology and Management, Kerala -IIITM-K), എന്ന ഇൻസ്റ്റിറ്റ്യൂട്ടും ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.
വർഷാവർഷം ടെക് എ ബ്രേക്ക് (Tech-A-Break) എന്നപേരിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളും ടെക്നോപാർക്കിൽ അരങ്ങേറാറുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും സജീവമായ ഐ ടി ക്യാമ്പസാണ് ടെക്നോപാർക്ക്. നിലനിന്നിരുന്ന സസ്യജാലങ്ങളെ പരമാവധി സംരക്ഷിച്ചു കൊണ്ടാണ് ടെക്നോപാർക്ക് പണിഞ്ഞിരിക്കുന്നതെന്നതിനാൽ പച്ചപ്പു നിറഞ്ഞ പരിസരമാണ് ഈ ഐടി പാർക്കിൽ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീൻ ടെക്നോപോളിസുകളിൽ ഒന്നായും ടെക്നോപാർക്ക് കരുതപ്പെടുന്നു.
Technopark Latest Vacancies
നാനൂറ്റി എഴുപത് കമ്പനികളിലായി ഏകദേശം എഴുപതിനായിരത്തിലധികം പ്രൊഫഷണലുകൾ നേരിട്ടോ അല്ലാതെയോ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ ഐടി മേഖലയിലെ ഒരു പ്രധാന തൊഴിൽദാതാവാണ് തിരുവനന്തപുരത്തെ ടെക്നോപാർക്ക്.
ഐ ടി സാങ്കേതികവിദ്യ - ഇലക്ട്രിക് മേഖലകളിലെ പ്രൊഫഷണലുകൾക്ക് കേരളത്തിൽ വച്ച് ലഭിക്കാവുന്ന ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ടെക്നോപാർക്ക് പ്രദാനം ചെയ്യുന്നു.
Technopark Latest & Current Vacancies
to be updated soon...