UPSC - Union Public Service Commission
കേരള സർക്കാരിന്റെ വിവിധ മേഖലകളിലെ സ്ഥപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്മെന്റ് ചെയ്യുന്ന സ്ഥാപനമാണ് കേരളാ പിഎസ്‌സി എന്ന് ഇവർക്കുമറിയാമല്ലോ. അത് പോലെ തന്നെ, പ്യൂൺ തൊട്ടു, ഐഎഎസ് ഓഫീസർമാരെ വരെ കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുന്ന ഭാരത സർക്കാർ ഉടമസ്ഥതയിൽ ഉള്ള, ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത് യുണിയൻ പബ്ലിക്ക് സർവീസ് കമ്മീഷനിലാണ്; ചുരുക്കി യുപിഎസ്‌സി എന്ന് വിളിക്കാം.
UPSC One Time Registration
ഓരോ പരീക്ഷക്കും ആപ്ലികേഷൻ പൂരിപ്പിച്ചു പോസ്റ്റൽ വഴി അയക്കുന്ന കളത്തിൽ നിന്ന് ഓൺലൈൻ അപേക്ഷ സംബ്രദായത്തിലേക്ക് ഭാരതം മാറിയിട്ട് ആണ്ടുകളായി. എങ്കിലും, ഓരോ പരീക്ഷക്കും വെവ്വേറെ അപേക്ഷകൾ അയക്കേണ്ട ബുദ്ധിമുട്ട് ഉണ്ടായിരിന്നു.
എന്നാൽ, ഇന്ന് പരീക്ഷകൾ എല്ലാം തന്നെ ഒരേ കമ്മീഷൻ നടത്തുന്നത് കൊണ്ട്, ഓരോ ഉദ്യോഗാര്ഥിക്കും ആദ്യം ഒരു തവണ രജിസ്റ്റർ ചെയ്തു, തന്റെ വിവരങ്ങളും പ്രൊഫൈലും, രേഖകളും സമർപ്പിച്ചാൽ മതി.
പിന്നീട്, ഓരോ പരീക്ഷ വരുമ്പോഴും ഇതിൽ തന്നെ കയറി അപേക്ഷിക്കേണ്ട ബട്ടണുകൾ ഞെക്കിയാൽ മാത്രം മതി; ആദ്യം മുതൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും, ഫോട്ടോയും മറ്റു രേഖകളും ഓരോ തവണയും നൽകേണ്ടതില്ല.
ഈ രീതിയിൽ ആദ്യമായി ഒരു ഉദ്യോഗാര്ഥി തന്റെ വ്യക്തിഗത വിവരങ്ങളെല്ലാം യുപിഎസ്‌സി യുടെ ഔദ്യോഗിക അപേക്ഷ പോർട്ടലിൽ സമർപ്പിക്കുന്നതിനെയാണ്, One Time Registration അഥവാ ഒറ്റത്തവണ രജിസ്‌ട്രേഷൻ എന്ന് വിളിക്കുന്നത്. അതെങ്ങനെ ചെയ്യുമെന്നുള്ളത് അടുത്ത ഭാഗത്തിൽ വിശദീകരിക്കുന്നു.
How to Do OTR in UPSC
ഒറ്റത്തവണ രജിസ്‌ട്രേഷൻ ആദ്യമായി ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു.
ഒന്നാം ഘട്ടം
- ആദ്യമായി ഒറ്റത്തവണ രജിസ്‌ട്രേഷൻ പേജിലേക്ക് പോവുക. [Click here]
- പുതിയതായി രജിസ്റ്റർ ചെയ്യേണ്ടവർക്ക് New Registration എന്ന ബട്ടൺ കാണാം, അത് തുറക്കുക.
- തുറന്നു വരുന്ന പേജിൽ, ചോദിക്കുന്ന വ്യക്തിഗത വിവരങ്ങൾ നൽകണം
- പേര്
- ജനന തിയതി
- ബയോളജിക്കൽ ജെണ്ടർ
- മാതാപിതാക്കളുടെ പേര്
- ന്യോനപക്ഷമാണോ അല്ലയോ എന്നുള്ള വിവരം
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി
- പ്ലസ്‌ടു പാസായ ബോർഡ് നമ്പർ (രജിസ്‌ട്രേഷൻ നമ്ബർ)
- മറ്റു ചില ചെറിയ കാര്യങ്ങളും
- സെക്യൂരിറ്റി ചോദ്യങ്ങൾ
- കാപ്ച
രണ്ടാം ഘട്ടം
മുകളിൽ പറഞ്ഞ പോലെ പുതിയ രജിട്രേഷന്റെ ആദ്യ പാടി പോർത്തടിയായാൽ, നിങ്ങൾക്ക് ഈമെയിലിൽ ഒരു അറിയിപ്പ് ലഭിക്കും. യുസർ നേമം പാസ് വേർഡും അതിലുണ്ടാകും.
ശേഷം, ലോഗിൻ പേജിൽ പോയി നിങ്ങൾക്ക് ഇമെയിലായി ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക [Click here]
- അതിനു ശേഷം, നിങ്ങളുടെ മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും വെരിഫൈ ചെയ്യണം. കാരണം, ഭാവിയിൽ പല അറിയിപ്പുകളും നിങ്ങൾക്ക് ലഭിക്കുക ഈ രണ്ടു മാർഗ്ഗങ്ങളിലൂടെ ആയിരിക്കും.
- മൊബൈൽ ഫോണിലേക്ക് ഒരു ഒറ്റത്തവണ പിൻകോഡ് (OTP) വരുന്നതാണ്. അത് എന്റർ ചെയ്യുക. അത് പോലെ തന്നെ ഈമെയിലിലേക്കും വരും, അതും എന്റർ ചെയ്യുക.
- ശ്രദ്ധിക്കുക, നിങ്ങൾ ഒരുപാട് കാലം തുടർന്ന് ഉപയോഗിക്കാൻ പോകുന്ന നിങ്ങളുടെ സ്വന്തം സ്വകാര്യ മൊബൈൽ ഫോൺ നമ്പറും,ഇ മെയിൽ ഐഡിയും നൽകുക. അത് നഷ്ടപ്പെട്ടാൽ ചിലപ്പോൾ ആദ്യം മുതൽ വേറെ രജിസ്‌ട്രേഷൻ ചെയ്യേണ്ടി വരുകയും, മുൻപുള്ള പ്രൊഫൈൽ ഉപയോഗശൂന്യമാവുകയും ചെയ്‌തേക്കും.
ഘട്ടം മൂന്ന്
ഇത്രയുമായാൽ നിങ്ങളുടെ ഒറ്റതവണ രജിസ്‌ട്രേഷൻ പൂർത്തിയായി.
നല്ല വൃത്തിയിൽ ഉള്ള, കണ്ണട ഇല്ലാത്ത, അധികം തലമുടി മുഖം മറക്കാത്ത, താടിയും മീശയും വളരെ കുറവുള്ള, ബാക്ക്ഗ്രൗണ്ട് വെള്ളയോ, വളരെ നേർത്ത നിറമോ ഉള്ള പാസ്പോര്ട് സൈസ് ഫോട്ടോയും, വൃത്തിക്ക് വകുറിച്ച ഉപ്പിന്റെ ഡിജിറ്റൽ പതിപ്പും കൈയിൽ കരുതുക.,
അപേക്ഷയുടെ ഘട്ടങ്ങളിൽ ആദ്യത്തെ തവണ ഇത് അപ്ലോഡ് ചെയ്യേണ്ടതായിട്ട് വരും.
നിങ്ങളുടെ പാസ്‌വേഡ് മറന്നു പോയാൽ, പാസ്സ്‌വേർഡ് റിക്കവർ ചെയ്യാനുള്ള യുപിഎസ്‌സി പേജിലേക്ക് പോയാൽ മതി. [Click Here]
കൂടുതൽ സംശയങ്ങൾക്ക് FAQ പേജ് സന്ദർശിക്കാം