UPSC Latest Updates
What is UPSC?
ഗവൺമെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് 'ഗ്രൂപ്പ് എ' ഓഫീസർമാരെ തെരഞ്ഞെടുക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസിയാണ് യു പി എസ് സി (Union Public Service Commission-UPSC). കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും കേന്ദ്ര ഗവൺമെന്റിന് കീഴിലെ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളിലും യു പി എസ് സി വഴിയാണ് നിയമനം നടക്കുന്നത് (UPSC Latest Vacancies).
1926ലാണ് യു പി എസ് സി സ്ഥാപിതമാകുന്നത്. ന്യൂഡൽഹിയാണ് സ്ഥാപനത്തിന്റെ ആസ്ഥാനം. ഡോ: മനോജ് സോണിയാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ.
യു പി എസ് സിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭിക്കും:Click here.
Functions of UPSC
ഭരണഘടനയുടെ 320ആം അനുച്ഛേദമനുസരിച്ച് റിക്രൂട്ടിംഗും സിവിൽ സർവീസും പോസ്റ്റിങ്ങുമായും ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും യു പി എസ് സി യുടെ ഉപദേശം തേടിയിരിക്കണം (UPSC Careers).
ഇന്ത്യൻ യൂണിയനെ സേവിക്കുന്നതിനുള്ള സർവീസിൽ പ്രവേശിക്കുന്നതിനുള്ള എക്സാമിനേഷനും ഇന്റർവ്യൂവും നടത്താനുള്ള ചുമതല യു പി എസ് സിക്കാണ്.
ഓഫീസർമാരുടെ പ്രമോഷൻ, ഡെപ്യൂട്ടേഷൻ, അബ്സോർപ്ഷൻ എന്നിവയെല്ലാം യു പി എസ് സിയുടെ ചുമതലയിൽ പെടും.
ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നതിനുള്ള മാനദണ്ഡങ്ങളും ഖേദഗതികളും നിശ്ചയിക്കുന്നത് യു പി എസ് സി ആണ്.
വിവിധതരം സിവിൽ സർവീസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികൾ നടപ്പിലാക്കുന്നത് യു പി എസ് സിയാണ്.
സെക്രട്ടറി, അഡീഷണൽ സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവർ അടങ്ങുന്ന ഒരു സെക്രട്ടറിയേറ്റ് ആണ് യു പി എസ് സി യുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
സിവിൽ സർവീസസ് പരീക്ഷ, ഡിഫൻസ് സർവീസസ് പരീക്ഷ, മെഡിക്കൽ സർവീസ് പരീക്ഷ, എൻജിനീയറിങ് സർവീസസ് പരീക്ഷ എന്നിവയെല്ലാം യു പി എസ് സി നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷകളാണ്.
യു പി എസ് സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷകളെ മൂന്നായി തിരിക്കാം.
ആൾ ഇന്ത്യ സിവിൽ സർവീസസ്, ഗ്രൂപ്പ് എ സിവിൽ സർവീസസ്, ബി സിവിൽ സർവീസസ് എന്നിവയാണ് അവ.
ആൾ ഇന്ത്യ സിവിൽ സർവീസസിനു കീഴിൽ വരുന്ന പരീക്ഷകളാണ് ഐ എ എസ് (Indian Administrative Service-IAS) ഐ പി എസ് (Indian Police Service-IPS), ഐ എഫ് ഒ എസ് (Indian Forest Service-IFoS) എന്നിവ.
ഗ്രൂപ്പ് 'എ' സിവിൽ സർവീസസിന് കീഴിൽ ഐ എഫ് എസ് (Indian Foreign Service-IFS), ഐ എ എ സ് (Indian Audit and Accounts Service-IAAS) എന്നിങ്ങനെ 16 ഓളം സർവീസസുകളിലേക്കുള്ള പരീക്ഷകൾ നടത്തപ്പെടുന്നു.
ഇതുകൂടാതെ അഞ്ചോളം ഗ്രൂപ്പ് ബി സിവിൽ സർവീസസ് എക്സാമുകളും യു പി എസ് സി നടത്തുന്നുണ്ട്.
പരീക്ഷ നടത്തുന്ന എക്സാമിനേഷൻ ഡിവിഷൻ അടക്കം ഒൻപതു ഡിവിഷനുകളാണ് സെക്രട്ടറിയേറ്റിനു കീഴിൽ വരുന്നത്.
അഡ്മിനിസ്ട്രേഷൻ, ആൾ ഇന്ത്യ സർവീസസ്, അപ്പോയിൻമെന്റ്സ്, എക്സാമിനേഷൻസ്, ജനറൽ, റിക്രൂട്ട്മെന്റ്, റിക്രൂട്ട്മെന്റ് റൂൾസ്, സർവീസസ് I, സർവീസസ് II എന്നിവയാണ് അവ (UPSC jobs).
UPSC Job Opportunities
ഇന്ത്യ ഗവൺമെന്റിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ജോലികളാണ് യു പി എസ് സി വഴി പ്രദാനം ചെയ്യപ്പെടുന്നത്.
ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും യു പി എസ് സി നടത്തുന്ന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നത്.
UPSC Latest Vacancies